ഭൂകമ്പബാധിത അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങൾ ദുരിതത്തിൽ, യുണിസെഫ്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഫ്ഗാനിസ്ഥാനിൽ നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭുകമ്പം ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അപകടമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് മുന്നറിയിപ്പു നല്കുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്, റിക്ടർ സ്കെയിലിൽ 6 ദശാംശം പൂജ്യം ശക്തി രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്. 800-ലേറെപ്പേർ മരണമടയുകയും അനേകം വീടുകൾ തകരുകയും അനേകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തം കുടുംബങ്ങളിലും കുട്ടികളിലും ഏല്പിച്ചിരിക്കുന്ന ആഘാതത്തിൽ യുണിസെഫ് ആശങ്ക പ്രകടിപ്പിക്കുന്നു.
പ്രാദേശിക സംഘടനകളുമായി കൈകോർത്ത് ഈ സംഘടന ദുരിതാശ്വസാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അടിയന്തിരസഹായം എത്തിക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ, ശുദ്ധജലം, ഔഷധങ്ങൾ, താല്ക്കാലിക പാർപ്പിടങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളും യുണിസെഫ് നടത്തുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: