MAP

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടന ദുരന്തത്തിൻറെ ഒരു ദൃശ്യം ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടന ദുരന്തത്തിൻറെ ഒരു ദൃശ്യം  (ANSA)

ഏഷ്യൻ നാടുകളിലെ പ്രളയബാധിതർക്ക് സഹായം അഭ്യർത്ഥിച്ച് “സേവ് ദ ചിൽറൻ".

മൺസൂൺ മഴക്കാല ദുരന്തം 130 കുട്ടികളുടെ ജീവൻ അപഹരിക്കുകയും വിദ്യാലയങ്ങൾ തകർക്കുകയും ഇതര നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് “സേവ് ദ ചിൽറൻ” എന്ന സംഘടന വെളിപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏഷ്യയിലെ പല നാടുകളിലും ഉണ്ടായിട്ടുള്ള വെള്ളപ്പൊക്ക ദുരന്ത യാതനകളനുഭവിക്കുന്നവർക്ക് വേണ്ടി കൂടുതൽ സഹായം നല്കണമെന്ന് “കുട്ടികളെ രക്ഷിക്കൂ” - “സേവ് ദ ചിൽറൻ” (SAVE THE CHILDREN) എന്ന സംഘടന അഭ്യർത്ഥിക്കുന്നു.

മൺസൂൺ മഴക്കാല ദുരന്തം 130 കുട്ടികളുടെ ജീവൻ അപഹരിക്കുകയും വിദ്യാലയങ്ങൾ തകർക്കുകയും ഇതര നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന ഈ സംഘടന സാമ്പത്തികസഹായം വർദ്ധിപ്പിക്കാൻ സർക്കാരുകളോടും ദായകരോടും അന്താരാഷ്ട്രസമൂഹത്തോടുമാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

പലപ്പോഴും തീവ്രമായ മാറ്റമാണ് കാലാവസ്ഥയിൽ അനുഭവപ്പെടുന്നതെന്ന് ചൈന, പാക്കിസ്ഥാൻ, തായ്ലാൻറ്, ലാവോസ്, ഫിലിപ്പീൻസ് തുടങ്ങിയ നാടുകളിലെ അവസ്ഥ ചൂണ്ടിക്കാട്ടികൊണ്ട് ഈ സംഘടന പറയുന്നു. പ്രളയം മാത്രമല്ല ഏഷ്യൻ നാടുകളെ അലട്ടുന്നതെന്നും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും ഇരയാണ് ഈ ഭൂപ്രദേശമെന്നും “സേവ് ദ ചിൽറൻ” വെളിപ്പെടുത്തുന്നു.

അതിവേഗ കാലാവസ്ഥമാറ്റമാണ് ഏഷ്യയിൽ ഉണ്ടാകുന്നതെന്നും അതു നിരപരാധികളായ കുട്ടികളുൾപ്പടെ എല്ലാവർക്കും ഹാനികരമാണെന്നും ഈ സംഘടനയുടെ ഏഷ്യൻ ഘടകത്തിൻറെ ചുമതലയുള്ള അർഷാദ് മാലിക് പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഓഗസ്റ്റ് 2025, 11:59