വടക്കൻ നൈജീരിയയിൽ പട്ടിണി വർധിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വടക്കുകിഴക്കൻ നൈജീരിയയിലെ ജനങ്ങളിൽ ഭൂരിഭാഗവും, പ്രദേശത്തിന്റെ അരക്ഷിതാവസ്ഥയിൽ ഏറെ ബുദ്ധിമുട്ടുന്നുവെന്നു, അന്താരാഷ്ട്ര റെഡ് ക്രോസ്സിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏകദേശം 3.3 ദശലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നതെന്നും, ഇവരിൽ നിരവധിയാളുകൾ കർഷകരും, മത്സ്യത്തൊഴിലാളികളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ ആശങ്കകൾ കാരണം ചാഡ് തടാകത്തിലെയും നൈജർ, തരാബ പോലുള്ള പ്രധാന നദികളിലെയും വെള്ളം കന്നുകാലികൾക്ക് നൽകാത്തതും, നൈജീരിയയുടെ വടക്കൻ പ്രദേശങ്ങളിൽ സായുധ സംഘങ്ങളുടെയും കൊള്ളക്കാരുടെയും പ്രവർത്തനങ്ങളും ഈ അരക്ഷിതാവസ്ഥയ്ക്ക് കൂടുതൽ സങ്കീർണ്ണത സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളും ഈ സാഹചര്യത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
നൈജീരിയയിൽ കാലാവസ്ഥാ വ്യതിയാനം രണ്ട് രൂപങ്ങളിലാണ് ദുരന്തം സൃഷ്ടിക്കുന്നത്: വരൾച്ചയും വെള്ളപ്പൊക്കവും. ആദ്യത്തേത് വടക്കുപടിഞ്ഞാറൻ മേഖലകളിലും രണ്ടാമത്തേത് കിഴക്കൻ മേഖലകളിലുമാണ് സംഭവിക്കുന്നത്. ഈ രണ്ട് മേഖലകളും മുഴുവൻ രാജ്യത്തിനും പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ നൽകുന്നതിനാൽ ഈ കാലാവസ്ഥാവ്യതിയാനം ഉത്‌പാദനത്തെ ബാധിക്കുകയും, ഇത് ജീവിതസാഹചര്യങ്ങളെ പ്രതികൂലമാക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: