നിക്കരാഗ്വാഭരണകൂടം സഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ സർക്കാർ ഒരു സന്ന്യാസിനി സമൂഹം നടത്തിക്കൊണ്ടിരുന്ന കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന സാൻ ഹൊസേ ഭവനം കണ്ടുകെട്ടി.
2018-ലെ ഒരു പ്രക്ഷോഭണവേളയിൽ കുറ്റകൃത്യങ്ങളുടെ വേദിയയായി എന്ന അന്നാടിൻറെ സഹപ്രസിഡൻറ് ആയ ശ്രീമതി റൊസാരിയൊ മുരീല്ലൊയുടെ ആരോപണത്തിൻറെ വെളിച്ചത്തിലാണ് വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനികളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന ഈ കോളേജ് സർക്കാർ ഔദ്യോഗികമായി പിടിച്ചെടുത്തിരിക്കുന്നത്.
അന്നാട്ടിലെ സാൻറിനിസ്റ്റാ പ്രസ്ഥനത്തിൻറെയും രാഷ്ട്രീയപാർട്ടിയുടെയും അനുഭാവികളെ 2018 ഏപ്രിലിലുണ്ടായ പ്രക്ഷോഭണസമയത്ത് ഈ കെട്ടിടത്തിലിട്ടു പിഢിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്നാണ് ആരോപണം.
പിടിച്ചെടുത്ത കെട്ടിടത്തിന് വധിക്കപ്പെട്ട ഒരു സാൻറിനിസ്റ്റാ യോദ്ധാവിൻറെ പേരും നല്കപ്പെട്ടു. എന്നാൽ ഈ നടപടികൾ നിക്കാരഗ്വയുടെ പ്രസിഡൻറെ ഡാനിയേൽ ഒർത്തേഗയുടെ ഭരണകൂടത്തിൻറെ സഭാവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് കാണപ്പെടുന്നത്. 40 വർഷത്തെ ചരിത്രമുള്ള ഒരു കോളേജാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. ഈ കോളേജിൻറെ ചുമതലയുള്ള സന്ന്യാസിനി സമൂഹം 1915 മുതൽ അവിടെ പ്രവർത്തന നിരതമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: