MAP

ഗാസയിൽ നിന്നുള്ള ദൃശ്യം ഗാസയിൽ നിന്നുള്ള ദൃശ്യം  (ANSA)

ഗാസയിൽ കടുത്ത പോഷകാഹാരക്കുറവ്

ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ, ഗാസ മുനമ്പിലെ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിനാൽ അനാരോഗ്യത്തിലേക്ക് നീങ്ങുന്നുവെന്നു യൂണിസെഫ് സംഘടന അറിയിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്ന ഗാസയിൽ, കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യൂണിസെഫ് സംഘടന കണ്ടെത്തി. ഈ വിഷയത്തിൽ  ബന്ധപ്പെവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, സമൂഹ മാധ്യമമായ എക്സിലാണ് സന്ദേശം അയച്ചത്. പോഷകാഹാരത്തിന്റെ കുറവ് മൂലം അനാരോഗ്യത്തിൽ ആയിരിക്കുന്ന 12,000 ഓളം കുട്ടികളെ ജൂലൈയിൽ മാത്രം കണ്ടെത്തിയതായും കുറിപ്പിൽ  പറയുന്നു.

ഫെബ്രുവരിയിൽ 2,000 കുട്ടികളെയാണ് ഈ പ്രശ്നം അലട്ടിയിരുന്നതെങ്കിൽ, ഇപ്പോൾ അത് മൂന്നിരട്ടിയോളം വർധിച്ചുവെന്നത് ആശങ്കയുണർത്തുന്നുവെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. പോഷകാഹാരക്കുറവ് എങ്ങനെ തടയാമെന്നും ചികിത്സിക്കാമെന്നും അറിയാമെന്നിരിക്കെ, അതിനുള്ള സാഹചര്യത്തെ ഈ പ്രദേശത്ത് ലഭിക്കാത്തത് ഏറെ ദൗർഭാഗ്യകരമാണ്.

അതിനാൽ ഈ സാഹചര്യങ്ങളെ  മറികടക്കുവാൻ  അടിയന്തിരമായി വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്നും, അതിർത്തിപ്രദേശങ്ങളിൽ, സുരക്ഷിതമായി എത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കുട്ടികൾക്ക് ഭക്ഷ്യസഹായം അടിയന്തിരമായി എത്തിക്കണമെന്നുള്ള അഭ്യർത്ഥനയും സംഘടന നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഓഗസ്റ്റ് 2025, 11:55