MAP

ആഫ്രിക്കയിലെ കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുടെ (Ucap)  ആഗസ്റ്റ് 11-17 വരെ, ഘാനയുടെ തലസ്ഥാനനഗരിയായ ആക്രയിൽ ആഫ്രിക്കയിലെ കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുടെ (Ucap) ആഗസ്റ്റ് 11-17 വരെ, ഘാനയുടെ തലസ്ഥാനനഗരിയായ ആക്രയിൽ   (© UCAP Congress)

മാദ്ധ്യമപ്രവർത്തനം അലംഘനീയ മാനവാന്തസ്സിൽ വേരൂന്നണം, ആർച്ചുബിഷപ്പ് കബൊറേ.

ആഫ്രിക്കയിലെ കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുടെ (Ucap) ആഗസ്റ്റ് 11-17 വരെ ഘാനയുടെ തലസ്ഥാനനഗരിയായ ആക്രയിൽ ചേർന്നിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വെറും വിവരങ്ങളാൽ പ്രലോഭിപ്പിക്കപ്പെടുന്ന ഒരു യുഗത്തിൽ പൊരുളിൻറെ കാവൽക്കാരാകാനുള്ള പവിത്രമായ ഒരു ദൗത്യം നിക്ഷിപ്തമായിട്ടുള്ളവരാണ് കത്തോലിക്കാ മാദ്ധ്യമപ്രവർത്തകർ എന്ന് ആഫ്രിക്കൻ നാടായ ഘാനയിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് ജൂലിയെൻ കബൊറേ.

ആഫ്രിക്കയിലെ കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുടെ (Ucap)  ആഗസ്റ്റ് 11-17 വരെ ഘാനയുടെ തലസ്ഥാനനഗരിയായ ആക്രയിൽ ചേർന്നിരിക്കുന്ന ത്രിവാർഷിക സമ്മേളനത്തിൻറെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ ദൗത്യം എല്ലായ്പ്പോഴും മനുഷ്യ വ്യക്തിയുടെ അലംഘനീയമായ അന്തസ്സിലും സമാഗമത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും സത്യത്തിൻറെയും സംസ്കാരത്തിനായുള്ള സേവനത്തിലും വേരൂന്നിയിരിക്കണമെന്നും ആർച്ചുബിഷപ്പ് കബൊറേ ഓർമ്മിപ്പിച്ചു.

ആശയവിനിമയത്തിന്റെ സ്വഭാവം തന്നെ ഒരു അഗാധമായ പരിവർത്തനത്തിന് വിധേയമാകുന്ന ചരിത്ര നിമിഷത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്ന വസ്തുത അനുസ്മരിക്കുന്ന അദ്ദേഹം, അതിശയിപ്പിക്കുന്ന വേഗതയും ചാതുര്യവും കൊണ്ട് കൃത്രിമബുദ്ധി, വിവരവിനിമയ ശൈലിയെയും സത്യവും സ്വത്വവും  നമ്മുടെ പൊതുമാനവികതയെപ്പോലും മനസ്സിലാക്കുന്ന രീതിയെയും പുനർപീകരിക്കുകയാണെന്ന് പറഞ്ഞു.

ഇത്തരം ഘട്ടങ്ങളിൽ  നമ്മുടെ കടമ തീർച്ചയായും ഭയത്തോടെ പിൻവാങ്ങുകയോ വിമർശനരഹിതമായി മുന്നേറുകയോ അല്ല, മറിച്ച്, ശ്രദ്ധാപൂർവ്വം, പ്രാർത്ഥനാപൂർവ്വം, ധൈര്യത്തോടെ വിവേചിച്ചറിയുക എന്നതാണ് എന്ന് ആർച്ച്ബിഷപ്പ്പ കബൊറേ ഓർമ്മിപ്പിച്ചു.

നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക പുരോഗതിയെ സഭ മനുഷ്യൻറെ സർഗ്ഗാത്മകതയുടെ ഒരു ഉത്തമ ഫലമായി കാണുമ്പോൾ തന്നെ, നിർമ്മിതബുദ്ധി എല്ലാറ്റിനുമുപരി ഒരു ഉപകരണമാണ്”, മനുഷ്യ ബുദ്ധിയുടെ സൃഷ്ടിയാണ്, അത് മനുഷ്യൻറെ സേവനത്തിനുള്ളതായിക്കണം, അതിനെ മനുഷ്യന് പകരമായി മാറ്റിസ്ഥാപിക്കരുത് എന്ന ലിയൊ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഓർക്കേണ്ടതിൻറെ ആവശ്യകത അദ്ദഹം ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഓഗസ്റ്റ് 2025, 12:23