ഗാസയ്ക്കുവേണ്ടി സഹായം അഭ്യർത്ഥിച്ച് യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം തകർത്തിരിക്കുന്ന ഗാസയ്ക്ക് വളരെയേറെ സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).
22 മാസത്തിലേറെയായി തുടരുന്ന യുദ്ധവും രണ്ടുമാസത്തെ മാനവികസഹായഉപരോധവും ഗാസാമുനമ്പിലെ അവസ്ഥ പരിതാപകരമാക്കിയിരിക്കയാണെന്നും സഹനങ്ങളുടെയും കടുത്ത പട്ടിണിയുടെയും അടയാളങ്ങൾ കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും വദനങ്ങളിൽ പ്രകടമാണെന്നും ഈ സംഘടന പറയുന്നു.
ഇത്രയും നാളത്തെ പോരാട്ടം അവിടെ 18000 കുട്ടികളുടെ ജീവൻ അപഹരിച്ചിട്ടുണ്ടെന്ന് ഈ സംഘന വെളിപ്പെടുത്തുന്നു, അതായത് പ്രതിദിനം ശരാശരി 28 കുഞ്ഞുങ്ങൾ വധിക്കപ്പെട്ടിട്ടുണ്ട്.
ഗാസയിൽ ദാരിദ്ര്യം രൂക്ഷമായിക്കൊണ്ടിരിക്കയാണെന്നും മൂന്നിൽ ഒരാൾ പട്ടിണികിടിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും 3 ലക്ഷത്തി 20000 ബാലികാബാലന്മാർ കടുത്ത പോഷണവൈകല്യത്തിന് ഇരകളാകുന്ന അപകടം ഉണ്ടെന്നും യൂണിസെഫ് ആശങ്കപ്രകടിപ്പിക്കുന്നു.
40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന കടുത്ത ചൂടും ഗാസയിൽ പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയാണെന്നും കുടിവെള്ള ദൗർലഭ്യം ശക്തമാണെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: