MAP

ഗാസയിൽ നിന്നുള്ള ദൃശ്യം ഗാസയിൽ നിന്നുള്ള ദൃശ്യം   (q)

ഗാസയിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അന്താരാഷ്ട്ര സമൂഹം അപലപിച്ചു

ഗാസയിൽ അൽ ജസീറയുടെ മാധ്യമ പ്രവർത്തകർക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇവരിൽ തീവ്രവാദികളുടെ സാന്നിധ്യം ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതേതുടർന്ന് ഐക്യരാഷ്ട്ര സഭ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

പൗള സിമോനെത്തി, വത്തിക്കാൻ സിറ്റി

ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകരുടെ കേന്ദ്രത്തിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ഇടയിൽ തീവ്രവാദികളുടെ സാന്നിധ്യം ആരോപിച്ചാണ് ആക്രമണം നടത്തിയതെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിനു ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല. അതിനാൽ സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഒരു കാരണവശാലും, പത്രപ്രവർത്തകർക്കെതിരെ ആക്രമണം നടത്തുവാൻ പാടില്ലായെന്നും സഭ കൂട്ടിച്ചേർത്തു.

അതേസമയം ഗാസ മുനമ്പിൽ മാനുഷിക സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 300,000 കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവിന് ഇരയാകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. മാനുഷിക സഹായങ്ങളിൽ ഹമാസിന് ആയുധം നൽകുന്നതും, തീവ്രവാദികളെ സഹായിക്കുന്നതും ഉൾപ്പെടുന്നുവെന്നു, ഇസ്രായേലിലെ നെതന്യാഹുവിന്റെ പാർട്ടി അംഗമായ മോഷെ സാദാ ആരോപിച്ചിരുന്നു.

അതേസമയം, സൈനിക സംഘർഷം തടയുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും പുതിയ കരാറിൽ ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവരുമായി ചർച്ചാ മുന്നണി പുതിയ ചുവടുവെപ്പുകൾ നടത്താൻ ശ്രമിക്കുകയാണ്. ഹമാസ് വ്യക്തമായ ഇളവുകൾ നൽകിയാൽ മുനമ്പിലെ സൈനിക നടപടി റദ്ദാക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. ബന്ദികളുടെ മോചനവും, ഗാസയിൽ നിന്നും ഇസ്ലാമിക തീവ്രവാദസംഘങ്ങളുടെ ഒഴിഞ്ഞുപോക്കലുമാണ് പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഓഗസ്റ്റ് 2025, 13:09