MAP

പ്രതിരോധ കുത്തിവയ്പ്പ് കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് കുഞ്ഞുങ്ങൾക്ക് 

2024-ൽ 89 ശതമാനം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തി!

പൊതുവെ പ്രതിരോധ കുത്തിയ്പ്പ് നടക്കുന്നുണ്ടെങ്കിലും ഇനിയും 1 കോടി 40 ലക്ഷത്തോളം കുട്ടികൾ കുത്തിവയ്പ് എടുക്കാനുണ്ടെന്ന് ലോകാരോഗ്യ സംഘനയും (WHO) ഐക്യരാഷ്ട്രസഭയുടെ ശുശുക്ഷേമനിധിയും (UNICEF) .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

2024-ൽ പതിനൊന്നരക്കോടിയോളം കുട്ടികൾക്ക് ആദ്യ വട്ട പ്രതിരോധ കുത്തിവയ്പ്പെങ്കിലും നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘനയും  (WHO)  ഐക്യരാഷ്ട്രസഭയുടെ ശുശുക്ഷേമനിധിയും (UNICEF) വെളിപ്പെടുത്തുന്നു.

എന്നാൽ പത്തുകോടി 90 ലക്ഷം കുട്ടികൾ മുഴുവൻ, അതായത്, മുന്നു വട്ട് പ്രതിരോധകുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും ഈ സംഘടനകൾ പറയുന്നു. 2023-നെ അപേക്ഷിച്ച് 171000 കുട്ടികൾക്ക് കൂടുതലായി കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടെങ്കിലും 1 കോടി 40 ലക്ഷത്തോളം കുട്ടികൾ ഇനിയും കുത്തിവയ്പ് എടുക്കാനുണ്ടെന്ന്  ഈ സംഘടനകൾ വ്യക്തമാക്കുന്നു.

പ്രതിരോധകുത്തിവയ്പുകൾ മനുഷ്യ ജീവനെ രക്ഷിക്കുന്നുവെന്നും അത് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിൻറെയും സമ്പദ്ഘടനയുടെയും രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനും വളർച്ചയ്ക്കും സഹായകമായിത്തീരുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി തേദ്രോസ് അദാനൊം ഗെബ്രെയേസൂസ് പറഞ്ഞു. പ്രതിരോധകുത്തിവയ്പ് എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കാണുന്നത് പ്രോത്സാഹജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജൂലൈ 2025, 12:37