MAP

ഗസായിലെ അൽ ഷിഫ ആശുപത്രിയിൽ കുട്ടികളുടെ മൃതദേഹം ഗസായിലെ അൽ ഷിഫ ആശുപത്രിയിൽ കുട്ടികളുടെ മൃതദേഹം   (ANSA)

ഗാസയിൽ യുദ്ധം കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നത് തുടരുന്നു, യുണിസെഫ്!

യുദ്ധത്തിൻറെ ഭീകരത. ബാല്യങ്ങൾ കുരുതികഴിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇസ്രായേൽ-ഹമാസ് പോരാട്ടം ഗാസയിൽ ജൂലൈ ആദ്യവാരത്തിൽ മാത്രം ജീവനപഹരിച്ച കുട്ടികളുടെ സംഖ്യ 100-ലേറെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).

ഗാസയിൽ നടക്കുന്ന ശക്തമായ ആക്രമണത്തിലാണ് ഇത്രയും കുട്ടികൾ വധിക്കപ്പെട്ടതെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. ഭക്ഷ്യസഹായം പ്രതീക്ഷിച്ചിരിക്കുകയായിരുന്നവരിൽ 9 കുട്ടികൾ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ മരണമടഞ്ഞത് ആ പ്രദേശത്തു നടക്കുന്ന വിവേചനശൂന്യമായ ആക്രമണങ്ങൾക്ക് ഉദാഹരണമായി യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു.

അനുദിനം കുഞ്ഞുങ്ങളെ ഇരകളാക്കുന്ന ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്ന് ആശങ്ക പ്രകടിപ്പിക്കുന്ന ഈ സംഘടന എന്ന് ഈ ക്രൂരത അവസാനിക്കുമെന്ന ചോദ്യം ഉന്നയിക്കുന്നു.

കുട്ടികളെയും കുടുംബങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ബോംബാക്രമണങ്ങൾ തുടരുകയാണെന്നും നീണ്ടു നില്ക്കുന്ന ഒരു വെടിനിറുത്തൽ ഇപ്പോൾ അനിവാര്യമാണെന്നും യൂണിസെഫ് പറയുന്നു. അതുപോലെ തന്നെ വലിയതോതിൽ സഹായം എത്തിക്കുന്നതിന് അനുവദിക്കേണ്ടതിൻറെയും തടവുകരെ വിട്ടയക്കേണ്ടതിൻറെയും ആവശ്യകത ഈ സംഘടന ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജൂലൈ 2025, 12:45