ഉക്രൈയിനിൻറെ പുനരുദ്ധാരണത്തിൽ ജനങ്ങൾ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റഷ്യയുടെ വർഷങ്ങൾ നീണ്ട ആക്രമണം തകർത്തിരിക്കുന്ന ഉക്രൈയിനിൻറെ ഭാവി പുനരുദ്ധരാണപ്രക്രിയയിൽ പ്രഥമസ്ഥാനത്ത് വരേണ്ടത് പൗരജനമാണെന്ന് ഒരു സമ്മേളനം പറയുന്നു.
ഉക്രൈയിനിൻറെ പുനരുദ്ധാരണത്തെ അധികരിച്ച് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ജൂലൈ 10,11 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനമാണ് കൃത്യമായ ഈ സന്ദേശം നല്കിയത്.
സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സാമ്പത്തികസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ഈ പുനരുദ്ധാരണ പ്രക്രിയയിൽ കൈകോർക്കണമെന്ന് ഈ സമ്മേളനം പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഉക്രൈയിൻ യുദ്ധം ഏറ്റവുംകൂടുതൽ പേരുടെ ജീവനപഹരിച്ചത് ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ്, 323 പേർ കൊല്ലപ്പെടുകയും 1343 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഉക്രൈയിനിൽ മൊത്തത്തിൽ മിസൈൽ, ഡ്രോൺ ബോംബാക്രമണങ്ങൾ ഉണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: