MAP

“സമാധാനത്തിനായുള്ള മതങ്ങൾ” എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സമാധാന സമ്മേളനം ടോക്യൊയിൽ, 1-3 ജൂലൈ 2025 “സമാധാനത്തിനായുള്ള മതങ്ങൾ” എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സമാധാന സമ്മേളനം ടോക്യൊയിൽ, 1-3 ജൂലൈ 2025 

മതനേതാക്കളുടെ ടോക്യോ സമാധാന സമ്മേളനം !

ജപ്പാൻ നഗരമായ ക്യോട്ടൊയിൽ 1970-ൽ സ്ഥാപിതമായ “സമാധാനത്തിനായുള്ള മതങ്ങൾ” (Religions for peace) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു സമാധാന സമ്മേളനം ജൂലൈ 1-3 വരെ ടോക്യോയിൽ നടന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിവിധമത പ്രതിനിധികളുടെ ഒരു ത്രിദിന അന്താരാഷ്ട്രസമ്മേളനം ജപ്പാൻറെ തലസ്ഥാനനഗരിയായ ടോക്കിയോയിൽ നടന്നു.

സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും വേദികൾ എന്ന പ്രമേയം സ്വീകരിച്ചിരുന്ന ഈ സമ്മേളനം ജൂലൈ 1-3 വരെയാണ് സംഘടിപ്പിക്കപ്പെട്ടത്. സമാധാനത്തിനുവേണ്ടിയുള്ള ബഹുമത സഹകരണം പരിപോഷിപ്പിക്കുന്നതിനായി ജപ്പാൻ നഗരമായ ക്യോട്ടൊയിൽ 1970-ൽ സ്ഥാപിതമായ “സമാധാനത്തിനായുള്ള മതങ്ങൾ” (Religions for peace) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ സമ്മേളനം.

അനുരഞ്ജന ശ്രമങ്ങളെ പിന്തുണയ്ക്കുക, അനുരഞ്ജനശ്രമങ്ങൾക്കുള്ള വെല്ലുവിളികൾ തിരിച്ചറിയുക, മതനേതാക്കൾക്കിടയിൽ വിശ്വാസവും പരസ്പര ധാരണയും വർദ്ധിപ്പിക്കുക, ഓരോ പാരമ്പര്യത്തിൻറെയും അടിസ്ഥാന തത്വങ്ങളിൽ വേരൂന്നിയ മതാന്തര സംഭാഷണം സാധ്യമാക്കുക, സംഘർഷങ്ങൾക്ക് തടയിടുന്നതിലും മാനുഷിക പ്രതികരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാദേശിക സമാധാന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ നേതാക്കളുമായി ബഹുമത സഹകരണം പരിപോഷിപ്പിക്കുക, ആഗോള സമാധാന ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നയരൂപീകരണകർത്താക്കൾ, സർക്കാരന്തര സ്ഥാപനങ്ങൾ, പൗരസമൂഹം എന്നിവയുടെ സഖ്യം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഈ സമ്മേളനം വിശകലനവിധേയാമാക്കിയ പ്രധാന വിഷയങ്ങൾ.

ക്രൈസ്തവ, മുസ്ലീം, ബുദ്ധ, ഹൈന്ദവ, യഹൂദ, സിക്ക് മതങ്ങളുടെയും കൺഫ്യൂഷനിസം, താവോയിസം ഷിൻറൊയിസം തുടങ്ങിയവയുടെയും നിരവധി പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2025, 12:13