MAP

തായ്ലൻറ് കംബോഡിയ അതിർത്തി സംഘർഷം- ഡ്രോൺ ആക്രമണത്തിൻറെ ഒരു ദൃശ്യം തായ്ലൻറ് കംബോഡിയ അതിർത്തി സംഘർഷം- ഡ്രോൺ ആക്രമണത്തിൻറെ ഒരു ദൃശ്യം 

തായ്ലൻറ്-കംബോഡിയ അതിർത്തിസംഘർഷം, സമാധാനത്തിനായി പ്രാർത്ഥിക്കുക!

തായ്ലൻറ്- കംബോഡിയ അതിർത്തിത്തർക്കം പൊതുവെ പ്രശ്നം സങ്കീർണ്ണമാണെന്നും തായ്ലൻറുകാരനായ പ്രേഷിത വൈദികൻ പോൾ ചത്തിസ്റേയ് റൊയെവുംഗ്. ഇരുപത്തിനാലാം തീയതി വ്യാഴാഴ്ചയാണ് ഇരുനാടുകളുടെയും അതിർത്തിസേനകൾ തമ്മിൽ വെടിവെയ്പ് ആരംഭിച്ചത്. ആദ്യം ആറു സ്ഥലങ്ങളിലായിരുന്ന സംഘർഷം പിന്നീട് 12 ഇടങ്ങളിലേക്കു വ്യാപിച്ചു. ഇ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തായ്ലൻറും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അവസാനിച്ച് സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് തായ്ലൻറുകാരനായ പ്രേഷിത വൈദികൻ പോൾ ചത്തിസ്റേയ് റൊയെവുംഗ്.

ഏതാനും പേരുടെ ജീവനെടുത്തുകൊണ്ട് ഈ ദിവസങ്ങളിൽ തുടരുന്ന സംഘർഷത്തിനു പിന്നിൽ സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇരുപത്തിനാലാം തീയതി വ്യാഴാഴ്ചയാണ് ഇരുനാടുകളുടെയും അതിർത്തിസേനകൾ തമ്മിൽ വെടിവെയ്പ് ആരംഭിച്ചത്. ആദ്യം ആറു സ്ഥലങ്ങളിലായിരുന്ന സംഘർഷം പിന്നീട് 12 ഇടങ്ങളിലേക്കു വ്യാപിച്ചു. ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ വലിയതോതിൽ ഒഴിപ്പിച്ചുവരികയാണ്. സംഘർഷം അവസാനിപ്പിക്കുന്നതിന് മാദ്ധ്യസ്ഥ്യം വഹിക്കാൻ തയ്യാറാണെന്ന അന്താരാഷ്ട്രസമൂഹത്തിൻറെ വാഗ്ദാനം തായ്ലൻറ് നിരസിച്ചതായാണ് വാർത്ത.

തായ്ലൻറും കംബോഡിയയും വ്യത്യസ്ത ഭൂപടങ്ങൾ നിരത്തിയാണ് അതിർത്തിത്തർക്കം നടത്തുന്നതെന്നും ആകയാൽ പൊതുവെ പ്രശ്നം സങ്കീർണ്ണമാണെന്നും വൈദികൻ പോൾ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂലൈ 2025, 11:21