പാരിസ്ഥിതിക വിവരങ്ങൾ കൈമാറുന്നതിന് ഒരു യൂറോപ്യൻ പദ്ധതി!
കാർഷികമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നത് കുറയ്ക്കുന്നതിനായി ഉപദേഷ്ടാക്കളുടെ ഒരു ജാലം തീർക്കുകയെന്ന ലക്ഷ്യത്തോടെ “ക്ലൈമറ്റ് സ്മാർട്ട് അഡ്വൈസേർസ്”.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാരിസ്ഥിതിക വിവര കൈമാറ്റത്തിനായി “ക്ലൈമറ്റ് സ്മാർട്ട് അഡ്വൈസേർസ്” (Climate Smart Advisors) എന്ന ഒരു സമൂഹത്തിന് രൂപം നല്കപ്പെട്ടു.
ഈ ലക്ഷ്യം മുൻനിറുത്തിയുള്ള യൂറോപ്യൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സമൂഹം ജന്മംകൊണ്ടിരിക്കുന്നത്. 2023-ൽ രൂപീകൃതമായ, “ചക്രവാളം” അഥവാ, “ഹൊറൈസൺ” എന്ന പദ്ധതിയാണ് ഇതിന് സാമ്പത്തിക സഹായം നല്കുന്നത്.
കാർഷികമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നത് കുറയ്ക്കുന്നതിനായി ഉപദേഷ്ടാക്കളുടെ ഒരു ജാലം തീർക്കുകയാണ് ക്ലൈമറ്റ് സ്മാർട്ട് അഡ്വൈസേർസ്” ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ ഇപ്പോൾ 27 നാടുകൾ പങ്കുചേരുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
01 ജൂലൈ 2025, 12:17