മാനവാന്തസ്സ് മാനിക്കുക, ചിലിയിലെ പ്രസിഡൻറ് സ്ഥാനാർത്ഥകളോട് പ്രാദേശിക സഭ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തങ്ങളുടെ എതിരാളികളുടെ മാനവ ഔന്നത്യം മാനിക്കുകയും അക്രമം വെടിയുകയും ചെയ്യാൻ ചിലിയിലെ സന്ധ്യാഗൊ ദെ ചിലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫെർണാണ്ടൊ ഗാരിബ് ചൊമലീ പ്രസിഡൻറ് സ്ഥാനാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.
അന്നാട്ടിൽ ഇക്കൊല്ലം നവംബറിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്. രാഷ്ട്രീയ തന്ത്രമായി യാതൊരു രൂപത്തിലുള്ള അക്രമവും അവലംബിക്കരുതെന്ന് കർദ്ദിനാൾ ചൊമലീ പറയുന്നു.
അവർ പൗരസംസ്കാരിത്തിൻറെയും മഹാമനസ്കതയുടെയും, പരസ്പര ബഹുമാനത്തിൻറെയും മാതൃകയാകണമെന്നും അവർ വിദ്വേഷമല്ല ആശയങ്ങളാണ് പരിപോഷിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ചിലിയിൽ രാഷ്ട്രീയം ഒരു പരിവർത്തന ഘട്ടത്തിലാകയാൽ അന്നാടിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ധ്രൂവികരണ വേളയായി 2025 ലെ തിരഞ്ഞെടുപ്പു പരിണമിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക നിലനില്ക്കുന്നു.
നവംബർ 16-നായിരിക്കും അന്നാട്ടിൽ ആദ്യവട്ട പ്രസിഡൻറ് തിരഞ്ഞെടുപ്പു നടക്കുക. ഇതിൽ ആർക്കും അമ്പതു ശതമാനത്തിലേറെ വോട്ടു നേടാൻ കഴിഞ്ഞില്ലെങ്കിൽ ഡിസംബർ 14-ന് രണ്ടാം വട്ട വോട്ടെടുപ്പു നടക്കും. ആദ്യ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ രണ്ടു സ്ഥാനാർത്ഥികളായിരിക്കും ഇതിൽ മത്സരിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: