മാനവ സഹനങ്ങൾക്കു മുന്നിൽ മൗനം, മനസ്സാക്ഷിയെ വഞ്ചിക്കൽ, പാത്രിയാർക്കീസ് തെയൊഫിലിസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിനാശ കാലങ്ങളിൽ സഭയുടെ ദൗത്യം വേരൂന്നിയിരിക്കുന്നത് സാന്നിധ്യത്തിൻറെയും വേദനിക്കുന്നവരോടൊപ്പം ആയിരിക്കലിൻറെയും ജീവിതത്തിൻറെ പവിത്രത സംരക്ഷിക്കലിൻറെയും ഇരുളിന് കെടുത്താൻ കഴിയാത്ത വെളിച്ചത്തിനു സാക്ഷ്യം വഹിക്കലിൻെയും ശുശ്രൂഷയിലാണെന്ന് ജറുസലേമിലെ ഓർത്തൊഡോക്സ് പാത്രിയാർക്കീസ് തെയോഫിലിസ് ത്രതീയൻ പ്രസ്താവിച്ചു.
ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ലയോടൊപ്പം ഗാസയിൽ സന്ദർശനം നടത്തിയ ജറുസലേമിലെ ഓർത്തൊഡോക്സ് പാത്രിയാർക്കീസ് തെയോഫിലിസ് ത്രതീയൻ ഒരു പത്രസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്.
കഷ്ടപ്പാടുകൾക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് മനസ്സാക്ഷിയുടെ വഞ്ചനയാണെന്ന് അദ്ദേഹം അന്താരാഷ്ട്രസമൂഹത്തെ ഓർമ്മിപ്പിച്ചു. സഭ ഗാസയിലെ കുഞ്ഞുങ്ങളോടൊപ്പമുണ്ടെന്ന് പാത്രിയാർക്കീസ് തെയോഫിലിസ് ത്രതീയൻ അവർക്ക് ഉറപ്പേകി. "സമാധാന സ്ഥാപകർ ഭാഗ്യവാന്മാർ എന്ന യേശുവചനം അദ്ദേഹം അധികാരവൃന്ദത്തെ ഓർമ്മിപ്പിച്ചു.
സ്നേഹം എന്നത് വാക്കുകളിൽ ഒതുങ്ങരുതെന്നും അത് പ്രവൃത്തികളാൽ സമൂർത്തമാകണമെന്നും യോഹന്നാൻറെ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലെ പതിനെട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് പാത്രിയാർക്കീസ് തെയോഫിലിസ് ത്രതീയൻ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: