MAP

കോളറ ബാധിച്ച കുട്ടികൾ ചികിത്സയിൽ, ഒരു ഫയൽ ചിത്രം കോളറ ബാധിച്ച കുട്ടികൾ ചികിത്സയിൽ, ഒരു ഫയൽ ചിത്രം  (AFP or licensors)

ആഫ്രിക്കയിൽ ഛർദ്ദ്യാതിസാരം, കുഞ്ഞുങ്ങൾ അപകട ഭീഷണിയിൽ!

കോളറ ആഫ്രിക്കയിൽ എൺപതിനായിരത്തിലേറെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുമെന്ന് യുണിസെഫ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യത്തിലുമുള്ള നാടുകളിൽ ഛർദ്ദ്യാതിസാരം അഥവാ, കോളറ പടർന്നുപിടിക്കുന്നു.

ആ ഭൂഖണ്ഡത്തിലെ പന്ത്രണ്ടുനാടുകളിലാണ് കോളറ പടരുന്നത്. ഈ പകർച്ചവ്യാധി 80000-ത്തോളം കുട്ടികളെ വലിയ അപകടത്തിലാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) ആശങ്ക പ്രകടിപ്പിക്കുന്നു.

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലും നൈജീരിയയിലും ആണ് പ്രധാനമായും ഛർദ്ദ്യാതിസാരം പടർന്നുപിടിച്ചിരിക്കുന്നത്. ഇത് സമീപനാടുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗസംക്രമണം തടയുന്നതിന് അടിയന്തിരവും തീവ്രവുമായ നടപടികൾ ആവശ്യമാണെന്ന് യുണിസെഫ് പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2025, 11:37