MAP

കെനിയയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ഉപാദ്ധ്യക്ഷനായ ന്യേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് അന്തോണി മുഹേരിയ കെനിയയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ഉപാദ്ധ്യക്ഷനായ ന്യേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് അന്തോണി മുഹേരിയ 

കെനിയയിൽ സംഭാഷണത്തിന് ആഹ്വാനവുമായി ആർച്ച്ബിഷപ്പ് അന്തോണി മുഹേരിയ!

മനുഷ്യജീവന് സംരക്ഷണം ഉറപ്പാക്കുക, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക, പരസ്പരം ശ്രവിക്കുക എന്നിവയാകണം കെനിയയിൽ സർക്കാരിൻറെ മുഖ്യലക്ഷങ്ങളെന്ന് സഭാവൃത്തങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കെനിയയുടെ സർക്കാരിനും യുവജനത്തിനുമിടയിൽ സംഭാഷണം പ്രബലപ്പെടണമെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ഉപാദ്ധ്യക്ഷനായ ന്യേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് അന്തോണി മുഹേരിയ.

കെനിയയിൽ കഴിഞ്ഞവർഷം ജൂണിൽ  സർക്കാരിൻറെ സാമ്പത്തികനയത്തിനെതിരെ നടന്ന പ്രക്ഷോഭണത്തിനിടയിൽ വധിക്കപ്പെടവരെ അനുസ്മരിച്ചുകൊണ്ട് ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ച സംഘടിപ്പിക്കപ്പെടുന്ന പ്രകടനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.

മനുഷ്യജീവന് സംരക്ഷണം ഉറപ്പാക്കുക, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക, പരസ്പരം ശ്രവിക്കുക എന്നിവയാകണം അടിയന്തിര ലക്ഷ്യമെന്ന് ആർച്ച്ബിഷപ്പ് വാർത്താമാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

അന്നാട്ടിലെ നയ്റോബി അതിരൂപതയുടെ ആർച്ചുബിഷപ്പ് ഫിലിപ്പ് അർനോൾഡ് സുബിറ അന്യോളൊയും ഈ അഭ്യർത്ഥനയിൽ പങ്കുചേർന്നു. അപരൻറെ ജീവനെടുക്കാൻ ഒരു ഘട്ടത്തിലും ആർക്കും അവകാശമില്ലെന്നും, കത്തോലിക്കരെന്ന നിലയിൽ തങ്ങളുടെ ബോധ്യം ഗർഭംധരിക്കപ്പെടുന്ന നിമിഷത്തിൽ ജീവൻ ആരംഭിക്കുന്നു എന്നാണെന്ന് ആർച്ച്ബിഷപ്പ് ഫിലിപ്പ് പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂൺ 2025, 12:23