MAP

മെക്സിക്കോയിൽ തിരോധാനം ചെയ്യപ്പെട്ടവരെ തേടി മെക്സിക്കോയിൽ തിരോധാനം ചെയ്യപ്പെട്ടവരെ തേടി  (AFP or licensors)

മെക്സിക്കോയിൽ കാണാതായവരെ കണ്ടെത്താനുള്ള യത്നത്തിൽ സഹകരിക്കുക, ബിഷപ്പ് ഫ്രാൻസിസ്ക്കൊ!

മെക്സിക്കോയിൽ 2006 മുതൽ കാണാതായവരുടെ സംഖ്യ 125000 വരുമെന്ന് മെക്സിക്കൊയുടെ ആഭ്യന്തരമന്ത്രാലയത്തിൻറെ കണക്കുകൾ കാണിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെക്സിക്കൊയിൽ ഇക്കഴിഞ്ഞ ദശകങ്ങളിൽ, അക്രമാന്തരിക്ഷത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് രാഷ്ട്രീയാധികരികളും സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും സംഭാഷണത്തിലേർപ്പെടുകയും സഹകരിക്കുകയും വേണമെന്ന് മെക്സിക്കൊ നഗര അതിരൂപതയുടെ സഹായമെത്രാൻ ഫ്രാൻസിസ്ക്കൊ ഹവിയെർ അസേറൊ അഭ്യർത്ഥിക്കുന്നു.

തിരോധാനം ചെയ്യപ്പെട്ടവരുടെ അജ്ഞാതകുഴിമാടങ്ങൾ തേടിപ്പോകുന്ന മാതാപിതാക്കളുടെ ഇരുനൂറിലേറെ സംഘങ്ങൾ സർക്കാർ അധികാരികളിലും പൊലീസിലും വിശ്വാസം നഷ്ടപ്പെട്ടതിനാൽ സ്വന്തമായ രീതിയിൽ അന്വേഷണം നടത്തേണ്ട അവസ്ഥയിലാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2006 മുതൽ കാണാതായവരുടെ സംഖ്യ 125000 വരുമെന്ന് മെക്സിക്കൊയുടെ ആഭ്യന്തരമന്ത്രാലയത്തിൻറെ കണക്കുകൾ കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജൂൺ 2025, 12:22