കുട്ടികൾക്കായുള്ള ലോകദിനോന്മുഖ സമ്മേളനം വത്തിക്കാനിൽ മെയ് 30-ന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
2026-ലെ കുട്ടികളുടെ ലോകദിനാചരണത്തോടനുബന്ധിച്ച് ഒരു സമ്മേളനം ഈ ദിനാചരണത്തിനായുള്ള സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 30-ന് നടക്കും.
വത്തിക്കാൻ നഗരാതിർത്തിക്കു പുറത്ത് വത്തിക്കാൻറെ ഉടമസ്ഥതയിലുള്ള വിശുദ്ധ കലിസ്റ്റസിൻറെ നാമത്തിലുള്ള മന്ദിരത്തിലായിരിക്കും സമ്മേളനം.
“കുഞ്ഞുങ്ങളുടെ സഭ. കുട്ടികളുടെ ലോകദിനത്തിലേക്” എന്ന ശീർഷകത്തിലാണ് ഈ സമ്മേളനം.
മെയ് 30- ജൂൺ 1 വരെ ആചരിക്കപ്പെടുന്ന കുടുംബത്തിൻറെയും കുട്ടികളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും വൃദ്ധജനത്തിൻറെയും ജൂബിലിയുമായി ബന്ധപ്പെടുത്തിയാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെടുക.
ഈ ജൂബിലിയോടനുബന്ധിച്ച് ജൂൺ 1-ന് ലിയൊ പതിനാലമൻ പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കുന്ന ദവ്യബലിയിൽ കുട്ടികളുയെ ലോക ദിനാചരണത്തിനായുള്ള സമിതിയുടെ പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: