ദരിദ്രരായവർക്കു പ്രത്യാശയുടെ പ്രകാശം നൽകി സന്യാസിനികൾ
സിസ്റ്റർ ജസിന്തർ അന്തോണിയെത് ഒക്കോത്ത്
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഏറെ ദാരിദ്ര്യം വിതച്ച മലാവിയിൽ ആളുകൾക്ക് സൗരോർജ്ജം ഉപയോഗിച്ചുകൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങളെ അന്ധകാരത്തിൽ നിന്നും മോചിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി റോസറി കോൺഗ്രിഗേഷൻ. സൂര്യൻ അസ്തമിക്കുമ്പോൾ മുതൽ ഇരുട്ട് വീണു തുടങ്ങുന്ന മനുഷ്യജീവനുകളിൽ ഇതോടെ ഒരു പുതിയ വെളിച്ചമാണ് ഈ സഭയുടെ സംരംഭം പ്രദാനം ചെയ്തിരിക്കുന്നത്.
ഇത് വീടുകളെ പ്രകാശിപ്പിക്കുകയും പുതിയ പ്രതീക്ഷകളും അവസരങ്ങളും നൽകി സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്നു സഭയുടെ മദർ ജനറൽ സിസ്റ്റർ ബെർണാഡെറ്റ് പറഞ്ഞു. സേവനം, വിശ്വാസം, നവീകരണം എന്നിവ ജീവിതങ്ങളെ മാറ്റിമറിക്കുമെന്ന് തെളിയിക്കുന്ന 15 സമർപ്പിത സഹോദരിമാരുടെ ഒരു സംഘമാണ് ഈ സംരംഭത്തിനു നേതൃത്വം നൽകിയത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പ്രവർത്തനങ്ങളും ഈ സഹോദരിമാർ നടത്തിവരുന്നു. ദാരിദ്ര്യത്തിന്റെ അന്ധകാരത്തിൽ നിന്ന് വ്യക്തികളെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിന് ലാഭേച്ഛയില്ലാത്ത വാട്ട്സ് ഓഫ് ലവ് എന്ന സംഘടനയ്ക്കും ഈ സഹോദരിമാർ രൂപം നൽകിയിട്ടുണ്ട്.
സഭ എന്ന നിലയിൽ, ദൈവരാജ്യത്തെ സ്നേഹത്തിൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ചുറ്റുമുള്ള ആളുകളുടെ ആത്മീയവും മാനുഷികവുമായ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമെന്നും സിസ്റ്റർ ബെർണാഡെറ്റ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: