MAP

സംഘർഷവേദിയായ ഗാസയിൽ നിന്നുള്ള ഒരു ദൃശ്യം, കുട്ടികൾ താല്ക്കാലിക അഭയ കൂടാരത്തിൽ സംഘർഷവേദിയായ ഗാസയിൽ നിന്നുള്ള ഒരു ദൃശ്യം, കുട്ടികൾ താല്ക്കാലിക അഭയ കൂടാരത്തിൽ  (MAHMOUD ISSA)

ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണിയുടെ പിടിയിലമരും, അന്താരാഷ്ട സംഘടനകൾ!

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി യുണിസെഫും (UNICEF) ലോക ഭക്ഷ്യപരിപാടി ഡബ്ല്യു എഫ് പിയും (WFP) ഗാസയിലെ ദുരിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഘർഷ വേദിയയായ ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണിദുരന്തം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി യുണിസെഫും (UNICEF) ലോക ഭക്ഷ്യപരിപാടി ഡബ്ല്യു എഫ് പിയും (WFP) ആശങ്ക പ്രകടിപ്പിക്കുന്നു.

എഴുപത്തിയോരായിരം കുട്ടികളും പതിനേഴായിരത്തിലേറെ അമ്മമാരും പട്ടിണിയുടെ പിടിയിലാകുമെന്നാണ് ഈ സംഘടനകൾ കണക്കാക്കുന്നത്. സംഘർഷങ്ങൾ പുനരാംരംഭിക്കപ്പെട്ടതും ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാത്തവിധം അതിർത്തികൾ അടച്ചിട്ടിരിക്കുന്നതുമാണ് ഈ പട്ടിണിദുരന്തം ഉണ്ടാകാനുള്ള സാധ്യതയ്ക്ക് കാരണമെന്ന് ഈ സംഘടനകൾ പറയുന്നു.

ഭക്ഷ്യസുരക്ഷതത്വരാഹിത്യത്തിൻറെതായ ഒരു അവസ്ഥയിലാണ് ഗാസയിലെ മുഴുവൻ ജനങ്ങളും കഴിയുന്നതെന്ന ആശങ്കയും ഈ സംഘടനകൾ പ്രകടിപ്പിക്കുന്നു. കടുത്തപോഷണക്കുറവു മൂലം ആയിരക്കണക്കിന് അമ്മമാർക്ക് ചികിത്സ ആവശ്യമായിരിക്കുന്ന അവസ്ഥയുണ്ടെന്നും ഈ സംഘടനകൾ വെളിപ്പെടുത്തുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2025, 11:35