തൊഴിൽ മേഖലയിൽ കോടിക്കണക്കിന് കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ പത്തിൽ ഒരു കുട്ടിവീതം തൊഴിൽപരമായി ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.
16 കോടി ബാലികാബാലന്മാർ തൊഴിൽ ലോകത്ത് ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് “കുട്ടികളെ രക്ഷിക്കൂ” അഥവാ, “സേവ് ദ ചിൽറൻ” (Save The Children) സംഘടന തൊഴിലാളിദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് വെളിപ്പെടുത്തി.
5-നും 17-നും ഇയടയിൽ പ്രായമുള്ളവരാണ് ഈ കുട്ടികളെന്നും ഇവരിൽ എതാണ്ട് പകുതിപ്പേരും, അതായത്, 8 കോടിയാളം, അപകടകരവും കഠിനവുമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാണെന്നും ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (യുണിസെഫ്) കിശോര തൊഴിലാളികളുടെ ഈ അവസ്ഥ സ്ഥിരീകരിക്കുന്നുണ്ട്.
എല്ലാത്തരം കിശോര തൊഴിലും 2025-ഓടെ അവസാനിപ്പിക്കുയെന്ന അന്താരാഷ്ട്രസമൂഹത്തിൻറെ ലക്ഷ്യം ഫലം കണ്ടില്ലെന്നും ഈ രംഗത്ത് 2016-മുതൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും യൂണിസെഫ് വെളിപ്പെടുത്തുന്നു. സംഘർഷങ്ങളും, പ്രതിസന്ധികളും, കോവിദ് 19 മഹാമാരിയും നിരവധി കുടുംബങ്ങളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടത് ഇതിന് ഒരു കാരണമായി കാണപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: