ഉക്രൈയിനിലെ സുമി നഗരത്തിലെ ആക്രമണത്തെ അപലപിച്ച് മതനേതാക്കൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓശാന ഞായറാഴ്ച റഷ്യ ഉക്രൈയിനിലെ സുമിനഗരത്തിൽ നടത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഉക്രൈയിൻ ഗ്രീക്ക് കത്തോലിക്കാ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ചുബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക് അപലപിച്ചു.
ഈ ആക്രമണം നരകുലത്തിനെതിരായ കുറ്റകൃത്യമാല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രൈയിനിലെ സഭകളുടെ സമിതിയും അന്നാട്ടിലെ മതനേതാക്കളുടെ ഏറ്റവുംവലിയ സംഘടനയും ഈ ആക്രമണത്തെ അപലപിച്ചു.
യഹൂദരുടെ പെസഹായും ക്രൈസ്തവരുടെ ഉത്ഥാനതിരുന്നാളും ആസന്നമായിരിക്കുന്ന ഈ സമയത്ത് റഷ്യ ഉക്രൈയിൻ നഗരങ്ങളെയും ഗ്രാമങ്ങളെയും ഭീതിയിലാഴ്ത്തിക്കൊണ്ട് ഇരവുപകലുകൾ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് അന്നാട്ടിലെ സഭകളുടെ സമിതി കുറ്റപ്പെടുത്തി.
സുമി നഗരത്തിൻറെ ഹൃദയഭാഗത്തുള്ള പള്ളിയിൽ ഓശാനത്തിരുന്നാൾ ആചരണത്തിനായി പോകുകയായിരുന്നവരാണ് ആക്രമണത്തിന് ഇരകളായത്. ഇവരിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: