ഗാസയിൽ നവജാത ശിശുക്കളുടെ അവസ്ഥ അതീവഗുരുതരം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കിഴക്കൻ ജറുസലേമും, ഗാസ മുനമ്പും ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന 2.4 ദശലക്ഷം കുട്ടികൾ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നതെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കുട്ടികൾ ബാധിച്ചിരിക്കുന്ന ഭയവും ഉത്ക്കണ്ഠയും ഭാവിയിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഗാസ മുനമ്പിലേക്ക് സഹായം ലഭിക്കാതെ, ഏകദേശം ഒരു ദശലക്ഷം കുട്ടികൾ കടുത്ത ദുരിതത്തിലാണ്. ഗാസ മുനമ്പിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ, ആവശ്യവാക്സിനുകൾ ഉണ്ടെങ്കിലും, അവ എത്തിക്കുന്നതിനുള്ള തടസങ്ങൾ ഏറെയാണ്. അതുപോലെ തന്നെ നവജാതശിശു തീവ്രപരിചരണ വിഭാഗങ്ങൾക്കായി വെന്റിലേറ്ററുകളും ലഭ്യമെങ്കിലും, അവയും സ്ഥലത്തു എത്തിക്കുവാൻ യാത്രയ നിർവ്വാഹവുമില്ലാതിരിക്കുകയാണ്. ഇത് ഗാസ മുനമ്പിലെ മെഡിക്കൽ സൗകര്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാൽ, എല്ലാ ദിവസവും നവജാതശിശുക്കളുടെ ജീവൻ നഷ്ട്ടപ്പെടുന്ന സങ്കടകരമായ അവസ്ഥയും നിലവിലുണ്ട്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി, ജീവൻ രക്ഷിക്കുന്നതിനുള്ള സഹായങ്ങൾ എത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടർന്ന് തരണമെന്നുസംഘടന ആവശ്യപ്പെടുന്നു. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിൽ, 2023 ഒക്ടോബർ മുതൽ 200-ലധികം പലസ്തീൻ കുട്ടികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട് , കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഈ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: