MAP

ഗാസയിൽ  ഒരു കുഞ്ഞിന് പിള്ളവാത പ്രതിരോധമരുന്നു നല്കുന്നു. ഗാസയിൽ ഒരു കുഞ്ഞിന് പിള്ളവാത പ്രതിരോധമരുന്നു നല്കുന്നു.  (AFP or licensors)

ഗാസയിൽ ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾക്ക് പിള്ളവാത രോഗപ്രതിരോധ മരുന്ന്!

ഗാസയിൽ 10 വയസ്സിൽ താഴെ പ്രായമുള്ള 603000 കുഞ്ഞുങ്ങൾക്ക് പിള്ളവാത പ്രതിരോധമരുന്നു നല്കി യൂണിസെഫും ലോകാരോഗ്യസംഘടനയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസ മുനമ്പിൽ 6 ലക്ഷത്തി 3000-ത്തോളം കുട്ടികൾക്ക് പോളിയൊ, അഥവാ, പിള്ളവാത പ്രതിരോധ മരുന്നുനല്കി.

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (UNICEF) ലോകാരോഗ്യ സംഘടനയും (WHO) സംയുക്തമായി വെളിപ്പെടുത്തിയതാണിത്.

1660 സംഘമായി തിരിഞ്ഞാണ് ഇതു പൂർത്തിയാക്കിയതെന്നും 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടത്തിയതിനെ അപേക്ഷിച്ച്,  ഇത്തവണ കൂടുതലായി  40000-ത്തോളം കുട്ടികൾക്ക് പിള്ളവാത പ്രതിരോധമരുന്നു നല്കാൻ കഴിഞ്ഞെന്നും ഈ സംഘടനകൾ വ്യക്തമാക്കി.

10 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് ഈ മരുന്നു നല്കിയിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മാർച്ച് 2025, 17:36