MAP

മനുഷ്യക്കടത്തിനെതിരെ മനുഷ്യക്കടത്തിനെതിരെ&Բ;

മനുഷ്യക്കടത്തിനെതിരെ പോരാടുക!

മനുഷ്യക്കടത്തിനിരകളാകുന്നവരിൽ 70 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മനുഷ്യക്കടത്തു വിരുദ്ധ പോരാട്ടത്തിന് ലോക വനിതാ ദിനാചരണവേളയിൽ ആഹ്വാനം ഉയരുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തിനെതിരെ കർമ്മാധിഷ്ഠിത പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ട് മനുഷ്യക്കടത്തു വിരുദ്ധ പോരാട്ടക്കാരായ യുവതീയുവാക്കളുടെ ജാലം.

അനുവർഷം മാർച്ച് 8-ന് ആചരിക്കപ്പെടുന്ന ലോക മഹിളാദിനത്തോടനുബന്ധിച്ചാണ് ഈ യുവതീയുവാക്കളുടെ ഈ ശൃംഖല  ഈ ആഹ്വനം നല്കിയത്.

മനുഷ്യക്കടത്തിനിരകളാകുന്നവരിൽ 70 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ കാണിക്കുന്നതിൻറെ വെളിച്ചത്തിലാണ് ഈ ലോക വനിതാദിനം തന്നെ ഈ ആഹ്വാനത്തിനായി തിരഞ്ഞെടുത്തതെന്ന് ഈ ശൃംഖല ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.

മനുഷ്യക്കടത്തിനെതിരെ അവബോധം ജനിപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായുള്ള പതിനൊന്നാം അന്താരാഷ്ട്രദിനാചരണത്തിൻറെ സമാപനത്തിൽ ഫെബ്രുവരി 8-നാണ് ഈ ആഹ്വാനം തയ്യാറാക്കപ്പെട്ടതെന്നും പ്രസ്താവനയിൽ കാണുന്നു.

കർമ്മനിരതപോരാട്ടത്തിനായുള്ള ഈ ആഹ്വാനത്തിലൂടെ മനുഷ്യകടത്തലിനെതിരായ പ്രതിബദ്ധത നവീകരിക്കുകയും ഇതിന് ഇരകളായവരുടെയും അതിജീവിച്ചവരുടെയും കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും, ഈ കുറ്റകൃത്യത്തിനും എല്ലാത്തരം വിവേചനത്തിനും അനീതിക്കും എതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള യുവതയുടെയും സ്വരം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര പ്രാർത്ഥനാ-ബോധവൽക്കരണ ദിനത്തിൻറെയും സന്ന്യാസിനികളുടെ നേതൃത്വത്തിലുള്ള മനുഷ്യക്കടത്ത് വിരുദ്ധ ശൃംഖലയായ തലിത കും ഇൻറർനാഷണലിൻറെയും ഏകോപക സിസ്റ്റർ ആബി അവെലിനോ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മാർച്ച് 2025, 18:01