MAP

വാഴ്ത്തപ്പെട്ട പൗളോ മന്ന വാഴ്ത്തപ്പെട്ട പൗളോ മന്ന  

വാഴ്ത്തപ്പെട്ട പൗളോ മന്ന സ്മരണാഘോഷം റോമിലെ ഉർബാനിയൻ കോളജിൽ വച്ച്

നിലവിലെ പൊന്തിഫിക്കൽ മിഷനറി യൂണിയൻ്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട പൗളോ മന്നയുടെ സ്മരണാർത്ഥം റോമിലെ പൊന്തിഫിക്കൽ ഉർബാനിയാൻ കോളജിൽ വച്ചു പ്രാർത്ഥനയും, വട്ടമേശസമ്മേളനവും നടത്തും. ജനുവരി മാസം പത്തൊൻപതാം തീയതിയാണ് സമ്മേളനം നടക്കുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി, ഫീദെസ് വാർത്താഏജൻസി

ഏഷ്യൻ ഭൂഖണ്ഡത്തിലെ ബർമയിൽ മിഷനറിയായി സേവനം അനുഷ്ഠിക്കുകയും, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിൻ്റെ (PIME) സുപ്പീരിയർ ജനറലും നിലവിലെ പൊന്തിഫിക്കൽ മിഷനറി യൂണിയൻ്റെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട പൗളോ മന്നയുടെ 152-ാം ജന്മവാർഷികം ജനുവരി പതിനാറാം തീയതി ആചരിക്കുന്നു. ഇറ്റലിയിലെ അവെല്ലിനോയിൽ ജനിച്ച അദ്ദേഹം തന്റെ പൗരോഹിത്യസ്വീകരണത്തിനു ശേഷം, ഇരുപത്തിരണ്ടാം വയസിൽ പ്രേഷിതവേലയ്ക്കായി ബർമ്മയിലേക്ക് യാത്രയാവുകയും, തുടർന്ന് ഗെക്ക് ഗോത്രക്കാരുടെയിടയിൽ സുവിശേഷവത്ക്കരണം നടത്തുകയും ചെയ്തു. 12 വർഷത്തെ മിഷനറി പ്രവർത്തനത്തിനൊടുവിൽ ക്ഷയരോഗബാധിതനായി തീർന്ന അദ്ദേഹം, തിരികെ ഇറ്റലിയിലേക്ക് മടങ്ങുകയും, 1952 സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി മരണപ്പെടുകയും ചെയ്തു.

രോഗാവസ്ഥയിലും, അദ്ദേഹം പ്രേഷിതപ്രവർത്തനങ്ങൾക്കുവേണ്ടി വിവിധങ്ങളായ സംഘടനകൾക്ക് രൂപം നൽകുകയും, അവർക്കു പ്രചോദനമാകും വിധം വിവിധ ലേഖനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. വാഴ്ത്തപ്പെട്ട പൗളോ മന്നയുടെ ജന്മദിന സ്മരണാർത്ഥം, ഇൻ്റർനാഷണൽ സെൻ്റർ ഫോർ മിഷനറിയുമായി സഹകരിച്ച്, പൊന്തിഫിക്കൽ മിഷനറി യൂണിയൻ (PUM) സംഘടിപ്പിക്കുന്ന പ്രാർത്ഥനയും, വട്ടമേശസമ്മേളനവും റോമിലെ ഉർബാനിയാൻ കോളജിൽ വച്ച്, ജനുവരി മാസം പത്തൊൻപതാം തീയതി ഞായറാഴ്ച്ച നടത്തപ്പെടും. വൈകുന്നേരം ആറു മുപ്പതിന് ആഘോഷമായ സായാഹ്നപ്രാർത്ഥനയും, തുടർന്ന് "പാദ്രെ മന്നയും, പ്രത്യാശയായ ക്രിസ്തുവിന്റെ പ്രേഷിതനാകുവാൻ തന്നിൽ നിന്നും പുറത്തുകടക്കുന്ന അദ്ദേഹത്തിന്റെ ജീവിതവും" എന്ന തലക്കെട്ടിൽ വട്ടമേശസമ്മേളനവും നടക്കും.

"പൗളോ മന്നയുടെ ജീവിതം അപ്പസ്തോലിക ധീരതയുടെ ഉജ്ജ്വലമായ ഉദാഹരണമാണ്. ക്രിസ്തുവിനോടുള്ള സ്നേഹാഗ്നിയാൽ നയിക്കപ്പെട്ട അദ്ദേഹം പുതിയ തലമുറയിലെ പ്രേഷിതപ്രവർത്തകർക്ക്, ദൗത്യത്തിനുള്ള അഭൂതപൂർവമായ സാധ്യതകളും, ഇടങ്ങളും ചൂണ്ടിക്കാണിക്കുന്നു"വെന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2001 നടത്തിയ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞത്. വട്ടമേശസമ്മേളനത്തിൽ കോളജിന്റെ റെക്ടർ ഡോൺ അർമാന്തോ നൂഞെസ്, ഡോൺ അലെസ്സാൻഡ്രോ ബ്രാന്തി, പാദ്രെ ആൻ ന്യൂ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ വാഴ്ത്തപ്പെട്ട പൗളോ മന്നയുടെ ജീവിതസാക്ഷ്യം, മിഷനറിമാരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നവർക്ക് ഏറെ പ്രചോദനാത്മകമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2025, 11:07