സൃഷ്ടി പരിപാലനത്തെ അധികരിച്ച് അന്താരാഷ്ട്ര ചർച്ചായോഗം.
"സമാധാനപൂർണ്ണമായ ഒരു ലോകത്തിനായി സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും" എന്ന വിചിന്തനപ്രമേയത്തോടു കൂടി ഒരു ദ്വിദിന ചർച്ചായോഗം വത്തിക്കാനിൽ നടക്കും.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സൃഷ്ടിയെയും പരിസ്ഥിതിയെയും അധികരിച്ച് ഒരു അന്താരാഷ്ട്ര ചർച്ചായോഗം വത്തിക്കാനിൽ സംഘടിപ്പിക്കപ്പെടും.
പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ ഉന്നത പഠനങ്ങൾക്കായുള്ള സമിതിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന ഈ യോഗം സെപ്റ്റംബർ 11, 12 തീയതികളിൽ, വത്തിക്കാനിൽ ആയിരിക്കും നടക്കുക.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഈ ചർച്ചായോഗം ഉദ്ഘാടനം ചെയ്യും. "സമാധാനപൂർണ്ണമായ ഒരു ലോകത്തിനായി സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും" എന്നതാണ് ഈ ദ്വിദിന യോഗത്തിൻറെ വിചിന്തന പ്രമേയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
02 സെപ്റ്റംബർ 2025, 12:39