MAP

ബാലികാബാലന്മാർ ഫ്രാൻസീസ് പാപ്പായുമൊത്ത്, റോമിൽ ഒളിമ്പിക് സ്റ്റേഡിയത്തിൽ 05/25/24 ബാലികാബാലന്മാർ ഫ്രാൻസീസ് പാപ്പായുമൊത്ത്, റോമിൽ ഒളിമ്പിക് സ്റ്റേഡിയത്തിൽ 05/25/24  (ANSA)

കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിയിൽ ഭരണപരമായ മാറ്റം!

ഫ്രാൻസീസ് പാപ്പാ 2024 നവമ്പർ 20-നാണ് കുട്ടികളുടെ ലോകദിനത്തിനായുള്ള സമിതി സ്ഥാപിച്ചത്. അന്നുമുതൽ ഇതുവരെ ഈ സമിതി പാപ്പായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഇനി അത് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻ കീഴിലായിരിക്കും

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇനിമുതൽ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻ കീഴിലായിരിക്കും.

ഇതെക്കുറിച്ചുള്ള ലിയൊ പതിനാലാമൻ പാപ്പായുടെ ഉത്തരവ് പരിശുദ്ധസിംഹാസനം ആഗസ്റ്റ് 13-ന് ബുധനാഴ്ച പരസ്യപ്പെടുത്തി.

വത്തിക്കാൻ സംസ്ഥാനത്തിൻറെ സഹകാര്യദർശി ആർച്ച്ബിഷപ്പ് എഡ്ഗർ റോബിൻസൺ പേഞ്ഞ പാറയ്ക്ക് ആഗസ്റ്റ് 6-ന് അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് പാപ്പായുടെ ഈ തീരുമാനം ഉണ്ടായത്. 

2024 നവമ്പർ 20-ന് ഫ്രാൻസീസ് പാപ്പാ സ്ഥാപിച്ച കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇതുവരെ പാപ്പായുടെ നേരിട്ടുള്ള അധികാരത്തിൻ കീഴിലായിരുന്നു.

ഒരു യുവജനസംഗമത്തിൻറെ പ്രതീതിയുളവാക്കിക്കൊണ്ട് 2024 മെയ് 25-ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ അമ്പതിനായിരത്തിലേറെ ബാലികാബലന്മാർ മഹാസംഗമം ചേർന്നിരുന്നു. ഇതിനെ തുടർന്നാണ് പാപ്പാ, കുഞ്ഞുങ്ങളുടെ അജപാലനത്തിന് ചൈതന്യം പകരുന്നതിനും യുവജനസംഗമത്തിൻറെ മാതൃകയിൽ കഞ്ഞുങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിക്ക് രൂപം നല്കിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഓഗസ്റ്റ് 2025, 12:37