ചിലിയിൽ സമാധാനത്തിനായുള്ള മതസൗഹാർദ്ദ സമ്മേളനത്തിന് കർദിനാൾ കൂവക്കാട് എത്തി
വത്തിക്കാൻ ന്യൂസ്
"സമാധാനത്തിലേക്കുള്ള പാതകൾ. മതങ്ങളും സംസ്കാരങ്ങളും സംഭാഷണത്തിൽ" എന്ന പ്രമേയത്തിൽ ആഗസ്റ്റ് മാസം 12, 13 തീയതികളിൽ ചിലിയിലെ, തെമുക്കോ കത്തോലിക്കാ സർവ്വകലാശാലയിൽ നടക്കുന്ന സമ്മേളനത്തിൽ വത്തിക്കാന്റെ മതാന്തര സംഭാഷണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് കൂവക്കാട്, സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്യും. സമ്മേളനത്തിൽ വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തും. മതപരമായ ബഹുത്വവും സ്വാതന്ത്ര്യവും, മനുഷ്യവികസനത്തിനും സമാധാനത്തിനും മതങ്ങളുടെ സംഭാവന എന്നിങ്ങനെയുള്ളതാണ് വിവിധ വിഷയങ്ങൾ.
സമാധാനത്തിനു വിവിധ മതങ്ങൾ വഹിക്കുന്ന പങ്കിനെപ്പറ്റി യുവതലമുറയെ ബോധവൽക്കരിക്കുക, സമാധാനത്തിനുള്ള അവസരങ്ങൾക്ക് മതം, ധാർമ്മികത, രാഷ്ട്രീയം എന്നിവയുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുക, അനുരഞ്ജനം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങളായി ആത്മീയതയെയും, സംഭാഷണത്തെയും പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങളിൽ ആറു വട്ടമേശസമ്മേളനങ്ങളും നടക്കും.
കർദ്ദിനാൾ കൂവക്കാടിനെ കൂടാതെ, കൈസിഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഡയലോഗിലെ ഡോ. വെരാ ലെയാൽ ഫെരേര, മതകാര്യങ്ങൾക്കായുള്ള ദേശീയ കാര്യാലയത്തിന്റെ പ്രതിനിധികൾ, അമേരിക്കയിലുടനീളമുള്ള സർവകലാശാലകളിൽ നിന്നുള്ള അധ്യാപകരും, വിദ്യാർത്ഥികളും, സമൂഹ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: