MAP

കർദ്ദിനാൾ ഷൊസേ തൊളെന്തീനൊ ദെ മെന്തോൺസ്, മാനവസാഹോദര്യത്തിനായുള്ള സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതിയംഗം കർദ്ദിനാൾ ഷൊസേ തൊളെന്തീനൊ ദെ മെന്തോൺസ്, മാനവസാഹോദര്യത്തിനായുള്ള സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതിയംഗം 

സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതിയംഗമായി കർദ്ദിനാൾ ദെ മെന്തോൺസെ!

യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ളതാണ് സയിദ് പുരസ്കാരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവസാഹോദര്യത്തിനായുള്ള സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതിയംഗമായി സാംസ്കാരിക വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള റോമൻകൂരിയാവിഭാഗത്തിൻറെ (ഡിക്കാസ്റ്ററി) അദ്ധ്യക്ഷൻ കർദ്ദിനാൾ ഷൊസേ തൊളെന്തീനൊ ദെ മെന്തോൺസ് (José Tolentino de Mendonça തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 7-ന് (07/07/25) തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 2026-ലെ പുരസകാരവിധകർത്താക്കളുടെ സമിതിയിലാണ് കർദ്ദിനാൾ മെന്തോൺസ് അംഗമായിരിക്കുന്നത്.

ഫ്രാൻസീസ് പാപ്പാ 2019- ഫെബ്രുവരിയിൽ,  യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശിച്ചപ്പോൾ അബുദാബിയിൽ വച്ച് അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് സയിദ് പുരസ്കാരം ഏർപ്പെടുത്തപ്പെട്ടത്.

മാനവസാഹോദര്യത്തിന് അതുല്യ സംഭാവനയേകുന്ന വ്യക്തികൾക്കോ, സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഈ പുരസ്കാരം നല്കപ്പെടുന്നു. അനുവർഷം ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ചാണ് ഈ സമ്മാനദാനച്ചടങ്ങ് നടക്കുക.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ളതാണ് സയിദ് പുരസ്കാരം. ഇക്കൊല്ലം ഈ പുരസ്കാരം പങ്കുവച്ചിരിക്കുന്നത്  ബർബദോസിൻറെ പ്രധാനമന്ത്രി മിയ മോട്ട്ലി, എത്യോപ്യ -അമേരിക്കൻ വംശജനായ പതിനഞ്ചുവയസ്സുകാരനായ ശാസ്ത്രജ്ഞൻ ഹെമൻ ബെക്കെലെ എന്നിവരും വേൾഡ് സെൻറർ കിച്ചെൻ സംഘടനയും ആണ്. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജൂലൈ 2025, 12:46