MAP

ലിയൊ പതിനാലാമൻ പാപ്പാ മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്കൊ സ്പയിച്ചിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 04/07/2025 ലിയൊ പതിനാലാമൻ പാപ്പാ മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്കൊ സ്പയിച്ചിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 04/07/2025   (ANSA)

മോന്തെനേഗ്രോയുടെ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു!

ലിയൊ പതിനാലാമൻ പാപ്പായും മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്കൊ സ്പയിച്ചും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബാൾക്കൻ നാടായ മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്കൊ സ്പയിച്ചിനെ (Milojko Spajić) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജൂലൈ നാലിന് (04/07/25) വെള്ളിയാഴ്ച വത്തിക്കാനിൽ, ലിയൊ പതിനാലാമൻ പാപ്പായും പ്രധാനമന്ത്രി സ്പയിച്ചും തമ്മിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി മിലോയ്കൊ സ്പയിച്ച് വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.

പരിശുദ്ധസിംഹാസനവും മോന്തെനേഗ്രോയും തമ്മിലുള്ള നല്ല ഉഭയക്ഷിബന്ധങ്ങളിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അന്നാട്ടിലെ സഭാ൦രാഷ്ട്രബന്ധങ്ങളെക്കുറിച്ചും, യുറോപ്യൻ സമിതിയ പടിഞ്ഞാറൻ ബാൾക്കാൻ നാടുകളിലേക്ക് വ്യാപിപ്പിക്കൽ, ഉക്രൈയിൻ യുദ്ധം എന്നീ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളെകുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂലൈ 2025, 12:17