MAP

ലിയോ പതിനാലാമൻ പാപ്പാ ഇറ്റലിയുടെ പ്രധാനമന്ത്രി ജ്യോർജ്യ മേലോണി ഉൾപ്പെടെയുള്ളവർക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ ഇറ്റലിയുടെ പ്രധാനമന്ത്രി ജ്യോർജ്യ മേലോണി ഉൾപ്പെടെയുള്ളവർക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

ഇറ്റലിയുടെ പ്രധാനമന്ത്രി ജ്യോർജ്യ മേലോണിക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു

ഇറ്റലിയുടെ പ്രധാനമന്ത്രി ശ്രീമതി ജ്യോർജ്യ മേലോണിക്ക് ജൂലൈ രണ്ടാം തീയതി രാവിലെ ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം, സമാധാനത്തിനായി യോജിച്ചുള്ള പരിശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ ഇടം പിടിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ മന്ത്രിസഭയുടെ പ്രെസിഡന്റ് പദം നിർവ്വഹിക്കുന്ന പ്രധാനമന്ത്രി ശ്രീമതി ജ്യോർജ്യ മേലോണിക്ക് ജൂലൈ രണ്ടാം തീയതി ബുധനാഴ്ച രാവിലെ ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറും ഈ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.

വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് കെട്ടിടത്തിൽ വച്ചുനടന്ന കൂടിക്കാഴ്ച്ചകളിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള നല്ല ബന്ധം പ്രത്യേകമായി പരാമർശിക്കപെട്ടുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചു. അതേസമയം ഉക്രൈനിലും മദ്ധ്യപൂർവ്വദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായുള്ള സംയോജിതശ്രമങ്ങളും ഗാസാ പ്രദേശത്ത് നൽകിവരുന്ന മാനവിക സഹായങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിലെ ചില കാര്യങ്ങളും സഭയ്ക്കും ഇറ്റലിയിലെ പൊതുസമൂഹത്തിനും പ്രധാനപ്പെട്ട ചില വിഷയങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്യപ്പെട്ടുവെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂലൈ 2025, 18:16