MAP

കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെയും റോആക്കൊയുടെയും (ROACO) പ്രസിഡൻറ് കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെയും റോആക്കൊയുടെയും (ROACO) പ്രസിഡൻറ് 

നരകുലം പാപ്പായുടെ വാക്കുകൾ ശ്രവിക്കണം, നിദ്രപൂണ്ട യുക്തി ഉണരട്ടെ, കർദ്ദിനാൾ ഗുജെറോത്തി

കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി വത്തിക്കാൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വന്തം നാശത്തെ നിഷ്ക്രിയമായി നോക്കിനില്ക്കുന്ന ഒരു നരകുലം സ്വന്തം യുക്തി ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയിലാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെയും റോആക്കൊയുടെയും (ROACO) പ്രസിഡൻറായ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി.

റൊആക്കോയുടെ സമ്പൂർണ്ണ സമ്മേളനത്തോടനുബന്ധിച്ച് അതിൽ പങ്കെടുത്തവരെ ജൂൺ 26-ന് വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ ലിയൊ പതിനാലാമൻ നടത്തിയ പ്രഭാഷണത്തിലെ ആശയങ്ങൾ വത്തിക്കാൻ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ രാഷ്ട്രീയത്തിൻറെ ഗതിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം അത് അതിൻറെ വഴിക്കു പോകുന്നുണ്ടെന്നും എന്നാൽ ജനങ്ങളുടെ ഒരു രാഷ്ട്രീയമല്ല പ്രത്യുത, വരേണ്യവിഭാഗത്തിൻറെ രാഷ്ട്രീയമായി അത് പരിണമിച്ചിരിക്കുന്നുവെന്നും കർദ്ദിനാൾ ഗുജെറോത്തി പറഞ്ഞു.

അന്താരാഷ്ട്രനിയമങ്ങളും മാനവികനിയമങ്ങളും ലംഘിക്കുയാണെന്ന്  ശാസിക്കപ്പെടുന്ന ശക്തഴ അത് കണക്കിലെടുക്കാതിരിക്കുമ്പോൾ സംഭാഷണത്തിനുള്ള സാധ്യത മങ്ങുകയാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൗരസ്ത്യക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചു പറയുന്ന കർദ്ദിനാൾ ഗുജെറോത്തി, അവർ ആശയവിനിമയം നടത്താൻ കഴിയാത്ത ഒരു സാഹചര്യത്തിലാണെന്നും അവരുടെ മണ്ണ് സ്വഭാവത്താൽ തന്നെ നിണസാക്ഷികളുടെതാണെന്നും, അവർ രക്തസാക്ഷിത്വത്തിന് ഇരകളാകുന്നത് തുടരുകയാണെന്നും വിശദീകരിക്കുന്നു.

ഇത് ക്രിസ്ത്യാനികളെ അന്നാട്ടിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും അങ്ങനെ ക്രൈസ്തവരില്ലാത്ത ഒരു പ്രദേശമായി അതു മാറുമെന്നും സഹായത്തിൻറെയും ഉപവിയുടെയും ഒരു ഏക്യുമെനിസത്തിൻറെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂലൈ 2025, 12:23