MAP

ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി  (ANSA)

വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷ്പ്പ് ഗാല്ലഗെർ മെക്സികോയിലേക്ക്!

ജൂലൈ 24 മുതൽ 29 വരെ നീളുന്ന സന്ദർശന പരിപാടിയുമായി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ മെക്സിക്കോയിലെ ഗ്വാദലഹാരയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ മെക്സികൊ സന്ദർശിക്കുന്നു.

ജൂലൈ 24 മുതൽ 29 വരെയാണ് അദ്ദേഹത്തിൻറെ ഈ സന്ദർശനം. കത്തോലിക്കാസർവ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ ഗ്വാദലഹാരയിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ചാണ് ആർച്ചുബിഷപ്പ് ഗാല്ലഗെർ മെക്സിക്കൊയിൽ സന്ദർശനം നടത്തുന്നത്.

പ്രാദേശിക മെത്രാൻ സംഘത്തിൻറെ പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ, നയതന്ത്രപ്രതിനിധികളും സന്ന്യസ്തരും അല്മായ വിശ്വാസികളുമായുള്ള കൂടിക്കാഴ്ച, ഗാദലൂപെ നാഥയുടെ ദേവാലയത്തിൽ ദിവ്യപൂജാർപ്പണം, കത്തോലിക്കാസർവ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ സമ്മേളനത്തിൽ പങ്കെടുക്കൽ എന്നിവയാണ് അദ്ദേഹത്തിൻറെ സന്ദർശന പരിപാടികൾ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂലൈ 2025, 12:19