MAP

പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ കാര്യാലയം പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ കാര്യാലയം 

പൗരസ്ത്യസഭകളുടെ സേവനപ്രവർത്തന സംഘങ്ങളുടെ സമിതിയുടെ സമ്പൂർണ്ണ സമ്മേളനം!

“റൊആകൊ”യുടെ (ROACO) സമ്പൂർണ്ണ സമ്മേളനം വത്തിക്കാനിൽ നടന്നുവരുന്നു. 23-26 വരെയാണ് തൊണ്ണൂറ്റിയെട്ടാമത്തെതായ ഈ സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരസ്ത്യസഭകളുടെ സേവനപ്രവർത്തന സംഘങ്ങളുടെ സമിതിയുടെ- “റൊആകൊ”യുടെ (ROACO) സമ്പൂർണ്ണ സമ്മേളനം വത്തിക്കാനിൽ നടന്നുവരുന്നു.

ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച ആരംഭിച്ച തൊണ്ണൂറ്റിയെട്ടാമത്തെതായ ഈ സമ്മേളനം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച സമാപിക്കും. പൗരസ്ത്യസഭകൾക്കായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെയും റൊആക്കൊയുടെയും അദ്ധ്യക്ഷനായ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി ചൊവ്വാഴ്ച രാവിലെ മുഖ്യകാർമ്മികനായി അർപ്പിച്ച ദിവ്യബലിയോടെയാണ് ഈ സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്.

വിശുദ്ധ നാടിനെ, വിശിഷ്യ ഗാസയെ സംബന്ധിച്ച പ്രശ്നങ്ങൾ അർമേനിയയിലെ കത്തോലിക്കരുടെ അവസ്ഥ, സിറിയയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഈ സമ്മേളനത്തിൽ പ്രത്യേക ചർച്ചാവിഷയങ്ങളാണ്.

ആരാധനാലയങ്ങളുടെ നിർമ്മാണം വിദ്യാഭ്യാസം സാമൂഹിക, ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ സാമ്പത്തിക സഹായം നൽകുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകൾ അടങ്ങുന്നതാണ് റൊആകൊ, പൗരസ്ത്യസഭകളുടെ സേവനപ്രവർത്തന സംഘങ്ങളുടെ സമിതി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂൺ 2025, 12:29