പാപ്പായ്ക്ക് പ്രാർത്ഥനയും സഹകരണവും ഉറപ്പുനല്കി അപ്പൊസ്തോലിക് നുൺഷ്യൊമാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയിൽ അപ്പൊസ്തോലികനുൺഷ്യൊമാരുടെ സേവനത്തിന് പാപ്പാ കൽപ്പിക്കുന്ന പ്രാധാന്യത്തിന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ നന്ദി പറയുന്നു.
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രപ്രതിനിധികൾക്ക് വത്തിക്കാനിൽ ചൊവ്വാഴ്ച (10/06/25) ലിയൊ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പാപ്പായെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യവെ പാപ്പാ, അവരുടെ ദൗത്യം പകരംവയ്ക്കാനാവാത്തതാണെന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് കർദ്ദിനാൾ പരോളിൻ പാപ്പായ്ക്ക് നന്ദിയർപ്പിച്ചത്.
സഭാഭരണത്തിൽ ഒരു മാസം പിന്നിട്ട ലിയൊ പതിനാലാമൻ പാപ്പായ്ക്കുള്ള തങ്ങളുടെ ആശംസ, എല്ലാറ്റിനുമപരിയായി, പ്രാർത്ഥനാനിർഭരമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കർദ്ദിനാൾ പരോളിൻ പാപ്പായ്ക്ക് ഉറപ്പുനല്കുകയും പ്രതിബദ്ധത നവീകരിക്കുകയും ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: