MAP

 ഭരണാധികാരികളുടെ ജൂബിലിയാചരണത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിലിലേക്ക് 21/06/2025 ഭരണാധികാരികളുടെ ജൂബിലിയാചരണത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിലിലേക്ക് 21/06/2025 

ഭരണാധികാരികളുടെ ജൂബിലിയാചരണത്തിന് തുടക്കമായി!

ഭരണാധികാരികളുടെ ജൂബിലിയാചരണം ജൂൺ 21,22 തീയതികളിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടികൾ റോമിൽ ആരംഭിച്ചു.

ഈ ദ്വിദിന ജൂബിലിയാചരണം ശനി,ഞായർ (21-22/06/25) ദിനങ്ങളിലാണ്. സുവിശേഷവത്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗമാണ് ഇതിന് നേതൃത്വം നല്കുന്നത്. എഴുപതോളം നാടുകളിൽ നിന്നുള്ള, ഭരണമേഖലയിൽ പ്രവർത്തിക്കുന്നവർ ഈ ആചരണത്തിനായി റോമിൽ എത്തിയിട്ടുണ്ട്.

2025 പ്രത്യാശയുടെ ജൂബിലി വത്സരമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് സഭയിലെയും സമൂഹത്തിലെയും വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ നിശ്ചിത ദിനങ്ങളിൽ റോമിലെത്തി ജൂബിലിയിൽ പങ്കുചേരുന്നത്. ശനിയാഴ്ച രാവിലെ ഈ ജൂബിലി തീർത്ഥാടകർ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ കടന്നു.

കൂടിക്കാഴ്ച, സംഗീത വിരുന്ന്, ഞായറാഴ്ച പാപ്പാ നയിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിലും അന്നു വൈകുന്നേരം റോം രൂപതയുടെ കത്തീദ്രൽ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ അങ്കണത്തിൽ പാപ്പാ അർപ്പിക്കുന്ന ദിവ്യബലിയിലും പങ്കുചേരൽ എന്നിവ ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടിയിൽ ഉൾപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂൺ 2025, 13:04