MAP

പൗരസ്ത്യസഭകളുടെ ത്രിദിന ജൂബിലിയുടെ രണ്ടാം ദിനത്തിലെ ദിവ്യപൂജ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ, 13/05/25 പൗരസ്ത്യസഭകളുടെ ത്രിദിന ജൂബിലിയുടെ രണ്ടാം ദിനത്തിലെ ദിവ്യപൂജ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ, 13/05/25  (ufficio stampa Patriarcato Armeno)

പൗരസ്ത്യസംഭകളുടെ ജൂബിലിയാചരണം, റോമിൽ മെയ് 12-14 വരെ!

പ്രത്യാശയുടെ ജൂബിലി വർഷം 2025, പൗരസ്ത്യ സഭകൾ മെയ് 12-14 വരെ റോമിൽ ജൂബിലി ആചരിക്കുന്നു, പതിനാലാം തീയതി ബുധനാഴ്ച ലിയൊ പതിനാലാമൻ പാപ്പാ പൗര്സ്ത്യസഭാനുയായികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരസ്ത്യസഭകളുടെ ജൂബിലിയാചരണത്തിന് റോമിൽ തിങ്കളാഴ്ച തുടക്കമായി.

സാർവ്വത്രിക കത്തോലിക്കാ സഭ, 2025 പ്രത്യാശയുടെ ജൂബലി വർഷമായി ആഘോഷിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിൻറെ ഭാഗമായിട്ടാണ് 12-14 വരെ പൗരസ്ത്യസഭകളുടെ ഈ ആഘോഷം. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും സീറോമലബാർ സീറോമലങ്കര സഭകളുൾപ്പടെയുടെ പൗരസ്ത്യസഭകളുടെ പ്രതിനിധികൾ ഇതിൽ പങ്കുചേരുന്നുണ്ട്.

പതിനാലാം തീയതി ബുധനാഴ്ച ലിയൊ പതിനാലാമൻ പാപ്പാ ഇവർക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ബൈസൻറെയിൻ റീത്തിലുള്ള വിശുദ്ധ കുർബ്ബാനയോടെ ആയിരിക്കും പൗരസ്ത്യസഭകളുടെ ജൂബിലിയാചരണത്തിന് സമാപനമാകുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2025, 11:53