MAP

സിസ്റ്റയിൻ കപ്പേളയുടെ മേൽക്കൂരയിൽ ചിമ്മിണി പിടിപ്പിക്കുന്നു. സിസ്റ്റയിൻ കപ്പേളയുടെ മേൽക്കൂരയിൽ ചിമ്മിണി പിടിപ്പിക്കുന്നു.  (ANSA)

കൊൺക്ലേവിന് ഒരുക്കമായി സിസ്റ്റൈൻ കപ്പേളയ്ക്കു മുകളിൽ ചിമ്മിനി!

പാപ്പായുടെ തിരഞ്ഞെടുപ്പിൻറെ ഫലങ്ങൾ അറിയിക്കുന്ന കറുത്തതോ വെളുത്തതോ ആയ പുക പുറത്തേക്കു വിടുന്ന ചിമ്മിണി സിസ്റ്റയിൻ കപ്പേളയുടെ മേർക്കൂരയിൽ സ്ഥാപിക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവ് മെയ് 7-ന് വത്തിക്കാനിൽ തുടങ്ങാനിരിക്കെ അതിൻറെ വേദിയായ സിസ്റ്റൈൻ കപ്പേളയുടെ മേൽക്കൂരയിൽ ചിമ്മിനി, അഥവാ, പുകക്കുഴൽ സ്ഥാപിച്ചു.

വത്തിക്കാൻറെ അഗ്നിശമനസേനാ വിഭാഗമാണ് ഇത് സ്ഥാപിച്ചത്. അടച്ചുപൂട്ടിയ സിസ്റ്റയിൻ കപ്പേളയ്ക്കുള്ളിൽ കർദ്ദിനാളന്മാർ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നടത്തുന്ന വോട്ടെടുപ്പിൻറെ അനുകൂല-പ്രതികൂല ഫലങ്ങൾ അറിയിക്കുന്ന യഥാക്രമം, വെളുത്തതോ കറുത്തതോ ആയ പുക ഉയരുക ഈ ചിമ്മിനിയിലൂടെ ആയിരിക്കും. കൊൺക്ലേവിനുള്ള ഒരുക്കത്തിൻറെ ഭാഗമായി ഏപ്രിൽ 27, ഞായർ മുതൽ സിസ്റ്റയിൻ കപ്പേള അടച്ചിരിക്കയാണ്.

പാപ്പായായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ വേട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഏറ്റവും കൂടിയത് നാലു വോട്ടെടുപ്പായിരിക്കും ഒരു ദിവസം നടക്കുക, അതിൽ രണ്ടെണ്ണം രാവിലെയും രണ്ടെണ്ണം ഉച്ചതിരിഞ്ഞും ആയിരിക്കും. ഇരുന്നൂറ്റിയറുപത്തിയേഴാമത്തെ പാപ്പായാണ് തിരഞ്ഞെടുക്കപ്പെടാൻ പോകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മേയ് 2025, 12:17