കൊൺക്ലേവിൽ സഹായികളാകുന്നവരുടെ സത്യപ്രതിജ്ഞ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെയ് 7-ന് ആരംഭിക്കുന്ന കൊൺക്ലേവിൽ വിവിധ ദൗത്യങ്ങൾ നിർവ്വഹിക്കുന്നതിനു നിയുക്തരായിട്ടുള്ളവരുടെ സത്യപ്രതിജ്ഞ മെയ് 5-ന് തിങ്കളാഴ്ച വത്തിക്കാനിൽ നടന്നു. പേപ്പൽ ഭവനത്തിലെ പൗളിൻ കപ്പേളയിലായിരുന്നു സത്യപ്രതിജ്ഞ.
1996 ഫെബ്രുവരി 22-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പാ പുറപ്പെടുവിച്ച “ഊണിവേർസി ദൊമീനിച്ചി ഗ്രേജിസ്” (Universi Dominici Gregis) എന്ന അപ്പൊസ്തോലിക രേഖയനുസരിച്ച് ഈ സത്യപ്രതിജ്ഞ ചെയ്തവരിൽ പൊന്തിഫിക്കൽ ആരാധനാക്രമ ശുശ്രൂഷകർ, സങ്കീർത്തിയിലെ സഹായികൾ, ശുചിത്വ പ്രവർത്തകർ, ഭിഷഗ്വരന്മാരും ഉൾപ്പെട്ട ആതുരശുശ്രൂഷകർ, കുമ്പസാരക്കാർ എന്നിവരുൾപ്പെടുന്നു.
പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും വോട്ടെണ്ണലുമായി പ്രത്യക്ഷമായോ പരോക്ഷമായൊ ബന്ധമുള്ള ഒരു കാര്യവും പുതിയ പാപ്പായിൽ നിന്നോ അദ്ദേഹത്തിൻറെ പിൻഗാമികളിൽ നിന്നോ വ്യക്തമായ അനുമതി ലഭിക്കാത്ത പക്ഷം, രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്നാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: