MAP

കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി  

ഗാസയിലെ ദുരന്തത്തിന് വിരാമമിടാൻ അന്താരാഷ്ട്ര സമൂഹം സർവ്വാത്മനാ യത്നിക്കണം, കർദ്ദിനാൾ പരോളിൻ!

കർദ്ദിനാൾ പീയെത്രൊ പരോളിൻ വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിന് അഭിമുഖം അനുവദിച്ചു. യുദ്ധങ്ങൾക്ക് അറുതിയുണ്ടാകുന്നതിനും ഗാസയിലും ഉക്രൈയിനിലും സമാധാനം വാഴുന്നതിനും വേണ്ടി പരിശ്രമിക്കേണ്ടതിൻറെ അടിയന്തിരാവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിലെ യുദ്ധ-പട്ടിണി ദുരന്തങ്ങൾ അവസാനിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.

ഗാസയിൽ അരങ്ങേറുന്നത് അസ്വീകാര്യങ്ങളായ സംഭവങ്ങളാണെന്ന ആശങ്ക പ്രകടിപ്പിക്കുന്ന കർദ്ദിനാൾ പരോളിൻ അവിടെ അന്താരാഷ്ട്ര മാനവിക നിയമം പ്രബലമാകണമെന്ന് പറഞ്ഞു. ബോംബാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ അവിടെ എത്തുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെതന്നെ ഹമാസ് ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും കർദ്ദിനാൾ സൊദാനൊ പറഞ്ഞു.

സംഘഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ആഥിത്യം വഹിക്കാൻ പരിശുദ്ധസിംഹാസനം തയ്യാറാണെന്ന ലിയൊ പതിനാലാമൻ പാപ്പാ വ്യക്തമാക്കിയത് അദ്ദേഹം അനുസ്മരിച്ചു.

ഉക്രൈയിനിൽ നടക്കുന്ന പോരാട്ടത്തിന് അറുതിവരുത്തുന്നതിന് സർവ്വോപരി താല്ക്കാലിക വെടിനിറുത്തൽ അടിയന്തിരാവശ്യമാണെന്ന വസ്തുതയും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. റഷ്യയും ഉക്രൈയിനും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്ന, സ്ഥിരതയുള്ളതും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനത്തിൽ എത്തിച്ചേരേണ്ടത് അടിയന്തിരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 മേയ് 2025, 13:00