റോമൻ കൂരിയാ വിഭാഗങ്ങളുടെ ചുമതലകൾ പേറുന്നവർ അതു തല്ക്കാലം തുടരും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമൻ കൂരിയാ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും കാര്യദർശികളും വത്തിക്കാൻ സംസ്ഥാനത്തിനായുള്ള സമിതിയുടെ അദ്ധ്യക്ഷനും അവരുടെ കർത്തവ്യങ്ങളിൽ, മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ താല്ക്കാലികമായി തുടരും.
പുതിയ പാപ്പാ ലിയൊ പതിനാലമൻറെ ആഗ്രഹപ്രകാരമാണ് ഇതെന്ന് പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച (09/05/24) ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. അന്തിമമായ ഏതെങ്കിലും നാമനിർദ്ദേശത്തിനോ സ്ഥിരീകരണത്തിനോ മുമ്പ്, ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സംഭാഷണത്തിനുമായി ഒരു നിശ്ചിത സമയം നീക്കിവയ്ക്കാൻ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നുവെന്ന് പത്രക്കുറിപ്പിൽ കാണുന്നു.
ഒരു പാപ്പാ ദിവംഗതനാകുന്ന സമയം മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ റോമൻകൂരിയായിലെയും അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെയും ചുമതലകൾ നിർവ്വഹിക്കുന്നത് കമെർലേംഗൊയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: