MAP

പാപ്പാ ലിയോ പതിനാലാമൻ മുറി തുറക്കുന്നു പാപ്പാ ലിയോ പതിനാലാമൻ മുറി തുറക്കുന്നു   (ANSA)

അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി വീണ്ടും തുറന്നു

മെയ് മാസം പതിനൊന്നാം തീയതി മധ്യാഹ്ന പ്രാർത്ഥന കഴിഞ്ഞു, കാമർലെംഗോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ,ആർച്ചുബിഷപ്പ് പെഞ്ഞ പാറ, ആർച്ചുബിഷപ്പ് ഘല്ലഘർ, മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരുടെ സാനിധ്യത്തിൽ ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി വീണ്ടും തുറന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതോടെ, ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി മുദ്ര വച്ചുകൊണ്ട് അടച്ച അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി, വീണ്ടും മെയ് മാസം പതിനൊന്നാം തീയതി തുറന്നു. അന്നേദിവസം, വത്തിക്കാനിലെ ചത്വരത്തിൽ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ്, മുറി വീണ്ടും തുറന്നത്. ലിയോ പതിനാലാമൻ പാപ്പാ നയിച്ച  മധ്യാഹ്ന പ്രാർത്ഥനയ്ക്ക്, ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് സംബന്ധിച്ചത്.

മുദ്രകൾ നീക്കം ചെയ്തു മുറി തുറക്കുന്ന അവസരത്തിൽ, സഭയുടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ  പിയെത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് ഘല്ലഘർ,  സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ പൊതുകാര്യങ്ങളുടെ പകരക്കാരനായ മോൺസിഞ്ഞോർ എഡ്ഗർ പെഞ്ഞ പാറ, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ്‌ മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരും സന്നിഹിതരായിരുന്നു.

പാപ്പാമാർ മരിക്കുമ്പോൾ, അവരുടെ മുറി മുദ്രകൾ വച്ചു പൂട്ടുന്നത്, പാരമ്പര്യത്തിന്റെ ഭാഗമാണ്. തുടർന്ന് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, ആ മുറികൾ മുദ്രകൾ നീക്കം ചെയ്തു കൊണ്ട് വീണ്ടും തുറക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മേയ് 2025, 11:33