MAP

സാമൂഹ്യവിനിമയോപോധികൾ സാമൂഹ്യവിനിമയോപോധികൾ&Բ;

കൊൺക്ലേവ്-വത്തിക്കാനിൽ വിനിമയ തരംഗങ്ങൾ നിശ്ചലമാകും!

പാപ്പായുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വത്തിക്കാൻ നഗര അതിർത്തിക്കുള്ളിൽ സമ്പർക്ക മാദ്ധ്യമ തരംഗങ്ങൾ താല്ക്കാലികമായി വിച്ഛേദിക്കപ്പെടും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാൻ സംസ്ഥാനാതിർത്തിക്കുള്ളിൽ വിനിമയോപാധിക്കൾക്കു വേണ്ടിയുള്ള സെല്ലുലാർ-റേഡിയോ തരംഗങ്ങൾ വിച്ഛേദിക്കപ്പെടും. പാപ്പായുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാചട്ടങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി.

കൊൺക്ലേവ് തുടങ്ങുന്ന ദിനമായ മെയ് 7-ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തതായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ മട്ടുപ്പാവിൽ നിന്ന് പ്രഖ്യാപിക്കപ്പെടുന്നതു വരെയായിരിക്കും മാദ്ധ്യമവിനിമയ തരംഗങ്ങൾ നിശ്ചലമാക്കപ്പെടുക.

വത്തിക്കാൻ നഗരത്തിനു പുറത്തുള്ളതും എന്നാൽ വത്തിക്കാൻറെ ഭാഗവുമായ  കാസ്തൽ ഗന്തോൾഫൊയിൽ ഈ നടപടി ബാധകമല്ലെന്ന് വത്തിക്കാൻ നഗരാദ്ധ്യക്ഷ കാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മേയ് 2025, 12:38