MAP

കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി, ഐക്യരാഷ്ട്രസഭയിൽ കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി, ഐക്യരാഷ്ട്രസഭയിൽ 

സമാഗമ നയതന്ത്രജ്ഞത ആശ്ലേഷിക്കാൻ പുതിയ പാപ്പാ നമ്മെ ക്ഷണിക്കുന്നു, കർദ്ദിനാൾ പരോളിൻ!

കത്തോലിക്കാ സഭയ്ക്ക് പുതിയ പാപ്പായെ ലഭിച്ചതിനോടനുബന്ധിച്ച് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കപ്പെട്ടു. മെയ് 19-ന് വത്തിക്കാൻ സംസ്ഥാന കാര്യകർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അതിൽ സംബന്ധിക്കുകയും യോഗത്തെ സംബോധന ചെയ്യുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പിളർപ്പുകളാലും സംഘർഷങ്ങളാലും അടിയന്തിര ആഗോളപ്രശ്നങ്ങളാലും മുദ്രിതമായ ഒരു ലോകത്തിൽ സമാഗമത്തിൻറെ നയതന്ത്രകുശലത ആശ്ലേഷിക്കാൻ ലിയൊ പതിനാലാമൻ പാപ്പാ നമ്മെ ക്ഷണിക്കുന്നുവെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

കത്തോലിക്കാ സഭയെ നയിക്കാൻ പുതിയൊരു പാപ്പായെ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്ക് നഗരത്തിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, സംഘടിപ്പിക്കപ്പെട്ട ഒരു പ്രത്യേകയോഗത്തിൽ മെയ് 19-ന് (19/05/25) സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാഗമ നയതന്ത്രജ്ഞത ദ്യോതിപ്പിക്കുന്നത് എളിമയോടെ ശ്രിവിക്കുകയും അനുകമ്പയോടെ പ്രവർത്തിക്കുകയും എല്ലാറ്റിനുമപരിയായി പൊതുനന്മ ലക്ഷ്യം വയ്ക്കുകയും ചെയ്യുകയെന്നാണെന്ന് കർദ്ദിനാൾ പരോളിൽ വിശദീകരിച്ചു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിനുള്ള പിന്തുണ പരിശുദ്ധസിംഹാസനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സഹകരണ സംവിധാനം മെനയുന്നതിലും പലപ്പോഴും വലിയ സങ്കീർണ്ണതകൾക്കിടയിലും സമാധാനവും നീതിയും പരിപോഷിപ്പിക്കുന്നതിലും നയതന്ത്രജ്ഞർക്കും രാഷ്ട്രങ്ങളുടെ പ്രതിനിധികൾക്കുമുള്ള സുപ്രധാന പങ്ക് വത്തിക്കാൻ അംഗീകരിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ വെളിപ്പെടുത്തി.

സ്വന്തം ജനതകളുടെ സ്വരമായി മറിക്കൊണ്ട് രാഷ്ട്രങ്ങൾ സംഭാഷണത്തിലേർപ്പെടുന്ന ഒരു വേദിയയായിരിക്കണം ഐക്യരാഷ്ട്രസഭയെന്ന പരിശുദ്ധസിംഹാസനത്തിൻറെ അഭിലാഷം അദ്ദേഹം വെളിപ്പെടുത്തി.

മാനവാന്തസ്സ് പരിപോഷിപ്പിക്കുന്നതിനും ദുർബ്ബലരെ സംരക്ഷിക്കുന്നതിനും അവിശ്വാസം പ്രബലപ്പെടാൻ സാധ്യതയുള്ളിടങ്ങളിൽ പാലങ്ങൾ പണിയുന്നതിനും രാഷ്ട്രങ്ങളുടെ പ്രതിനിധികളോട് ചേർന്ന് ലിയൊ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൻ കീഴിൽ പരിശുദ്ധസിംഹാസനം പ്രവർത്തിക്കുമെന്ന ഉറപ്പ് കർദ്ദിനാൾ പരോളിൻ നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2025, 12:28