MAP

കർദ്ദിനാൾ പിയെത്രോ പരൊളീനും എസ്റ്റോണിയയുടെ പ്രെസിഡന്റ് അലാർ കാരിസും കർദ്ദിനാൾ പിയെത്രോ പരൊളീനും എസ്റ്റോണിയയുടെ പ്രെസിഡന്റ് അലാർ കാരിസും  (VATICAN MEDIA Divisione Foto)

എസ്റ്റോണിയ പ്രസിഡന്റിനെ വത്തിക്കാനിൽ സ്വീകരിച്ച് കർദ്ദിനാൾ പരൊളീൻ

എസ്റ്റോണിയയുടെ പ്രെസിഡന്റ് അലാർ കാരിസ് വത്തിക്കാനിലെത്തി. സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആർച്ച്ബിഷപ് ഗാല്ലഗറിന്റെ സാന്നിദ്ധ്യത്തിൽ കർദ്ദിനാൾ പരൊളീനുമായി നടന്ന ചർച്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം, പ്രാദേശിക കത്തോലിക്കാസഭയും രാജ്യവും തമ്മിലുള്ള സഹകരണം, എസ്റ്റോണിയയിൽനിന്നുള്ള ആർച്ച്ബിഷപ് എഡ്വാർഡ് പ്രൊഫൈത്ത്ലിഹ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നത്, ഉക്രൈൻ യുദ്ധം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ വടക്കുകിഴക്കൻ യൂറോപ്പിലുള്ള എസ്റ്റോണിയയുടെ പ്രെസിഡന്റ് അലാർ കാരിസിനെ (Alar Karis) വത്തിക്കാനും, മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറിനൊപ്പം (H.E. Paul Richard Gallagher) വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (H.E. Card. Pietro Parolin) സ്വീകരിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന സൗഹാർദ്ധപരമായ ചർച്ചകളിൽ, വത്തിക്കാനും എസ്റ്റോണിയയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം, രാജ്യത്ത് പ്രാദേശിക കത്തോലിക്കാസഭ നൽകുന്ന മാതൃകാപരമായ സംഭാവനകൾ തുടങ്ങിയ വിഷയങ്ങൾ സ്ഥാനം പിടിച്ചു.

എസ്റ്റോണിയയിൽനിന്നുള്ള പ്രഥമ രക്തസാക്ഷിയായി, ഈശോസഭാംഗമായിരുന്ന ആർച്ച്ബിഷപ് എഡ്വാർഡ് പ്രൊഫൈത്ത്ലിഹ് (H.G. Eduard Profittlich) ഉയർത്തപ്പെടുന്നതിലുള്ള സന്തോഷവും ഇരുവിഭാഗവും പങ്കുവച്ചു.

അതേസമയം ചർച്ചകളുടെ അവസാനത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് പുറമെ, പ്രാദേശിക, അന്താരാഷ്ട്രപ്രധാനമുള്ള കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുവെന്നും, ഉക്രൈൻ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ചിന്തകൾ പ്രത്യേകമായി പരാമർശിക്കപ്പെട്ടുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കി.

സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ചാണ് എസ്റ്റോണിയ പ്രെസിഡന്റ് അലാർ കാരിസിനെ വത്തിക്കാൻ പ്രതിനിധികൾ സ്വീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഏപ്രിൽ 2025, 17:39