MAP

കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി. കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി.  (ANSA)

കർദ്ദിനാൾ പരോളിൻ: ക്ഷമയും പരസ്പരാദരവും സമാധാനത്തിന് അനിവാര്യ വ്യവസ്ഥകൾ!

വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഇറ്റലിയിലെ “ല റെപൂബ്ലിക്ക” എന്ന ദിനപ്പത്രത്തിന് ഒരു അഭിമുഖം അനുവദിച്ചു. അദ്ദേഹം ഇന്നത്തെ മുഖ്യ അന്താരാഷ്ട്രപ്രശ്നങ്ങൾ വിശകലനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനിലെ യുദ്ധാവസ്ഥയിൽ പരിശുദ്ധസിംഹാസനം അതീവ ആശങ്ക പ്രകടിപ്പിക്കുകയും പ്രതിരോധിക്കാനുള്ള അവകാശം അന്നാടിന് നിഷേധിക്കുന്നത് മനുഷ്യോചിതമായിരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

ഇറ്റലിയിലെ “ല റെപൂബ്ലിക്ക” എന്ന ദിനപ്പത്രത്തിനനുവദിച്ച ഒരു അഭിമുഖത്തിൽ, വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഇന്നത്തെ മുഖ്യ അന്താരാഷ്ട്രപ്രശ്നങ്ങൾ വിശകലനം ചെയ്യുകയായിരുന്നു.

സമാധാനം അടിച്ചേല്പിക്കാനാകില്ലെന്നും സംഭാഷണം, പരസ്പരാദരവ് എന്നിവ വഴി ക്ഷമയോടുകൂടി അനുദിനമെന്നോണം കെട്ടിപ്പടുക്കുന്നതാണ് അതെന്നും ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു. ഉക്രൈയിനിൽ നടക്കുന്ന യുദ്ധം ഇങ്ങനെ തുടരാനാകില്ലെന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ അതിന് അറുതിവരുത്താനുള്ള എല്ലാ സംരംഭങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു.

മൗലിക പ്രശ്നം, «മനുഷ്യനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന വ്യക്തിവാദ വീക്ഷണവും അന്താരാഷ്ട്ര സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ വളർന്നുവരുന്ന പരസ്പര വിശ്വാസമില്ലായ്മയുമാണെന്നും  ആരും ആരെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും കർദ്ദാൾ പരോളിൻ അഭിപ്രായപ്പെട്ടു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഏപ്രിൽ 2025, 11:41