MAP

വത്തിക്കാൻ സംസ്ഥാന കാര്യദർശിക കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുന്നു വത്തിക്കാൻ സംസ്ഥാന കാര്യദർശിക കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുന്നു  (ANSA)

സൗഖ്യപ്പെടണമെങ്കിൽ നാം നമ്മുടെ ആന്തരിക വിഭവങ്ങളെ ചലനാത്മകമാക്കണം, കർദ്ദിനാൾ പരോളിൻ!

ഇറ്റലിയിലെ കത്തോലിക്കാ സഭയുടെ രണ്ടാം സിനഡാത്മക സമ്മേളനം വത്തിക്കാനിൽ മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെനടക്കുന്നു. ഈ സമ്മേളനത്തോടനുബന്ധിച്ച് വത്തിക്കാൻ സംസ്ഥാന കാര്യദർശിക കർദ്ദിനാൾ പിയെത്രൊ പരോളിൻ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ചൊവ്വാഴ്ച വിശുദ്ധകുർബ്ബാന അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ എന്ന യേശുവിൻറെ ശക്തമായ ചോദ്യം, ഒരു വശത്ത് അധികാരഭ്രാന്തിന് ഇരയാകുകയും മറുവശത്ത്, അക്രമാത്താൽ മുറിവേല്ക്കുകയും ചെയ്തിരിക്കുന്ന, നരകുലം ശ്രവിക്കേണ്ടത് അടിന്തിരമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശിക കർദ്ദിനാൾ പിയെത്രൊ പരോളിൻ.

മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 1-ന്, ചൊവ്വാഴ്ച (01/04/25) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഹന്നാൻറെ സുവിശേഷത്തിൽ രേഖപ്പെടുത്തിയരിക്കുന്ന ബേത്സ്ഥായിലെ രോഗശാന്തിയായിരുന്നു വിചിന്തന പ്രമേയം.

ഈ രോഗിയുടേതിനോടും സമാനമാണ് മനുഷ്യവംശവും യൂറോപ്പും ഇന്ന് നേരിടുന്ന അവസ്ഥയെന്ന് സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിശൂന്യമായ അക്രമത്തിയും യുദ്ധത്തിൻറെയും ചലനാത്മകതയാൽ സ്തംഭിച്ചിരിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ നരകുലവും  യൂറോപ്പും എന്ന വസ്തുത അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2025, 18:01